താമരശേരി: കല്ലുരുട്ടിയിലെ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും തുടർപരിചരണത്തിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും പൊതു ജനങ്ങളെയും ഉൾപ്പെടുത്തി ഫണ്ട് സമാഹരണം എകോപിപ്പിക്കുവാൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ ഉമ്മർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് റസിന സിയലി, മേരി മാതാ കത്തീഡ്രൽ വികാരി ഫാ. അഭിലാഷ് ചിലമ്പികുന്നേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ഷെരീഫ്, റിട്ട. പൊലിസ് സൂപ്രണ്ട് സി.ടി. ടോം, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരിഷ് തേവള്ളി, പഞ്ചായത്ത് മെമ്പർമാരായ ഷീജ ദിലീപ്, ബിന്ദു ആനന്ദ്, സൗജ അബ്ദുറഹ്മാൻ, ബബിത, രജിന, മുസ്ലിം ലീഗ് ജില്ല നിർവഹക സമിതി അംഗം ഹഫിസ് റഹ്മാൻ, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് സി.പി. ഷിനു, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജംഷിദ്, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് മിഥുൻ, സണ്ണി കുഴമ്പാല തുടങ്ങിയവർ പ്രസംഗിച്ചു.