Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Formula 1

എ​​ഫ് 1 ഫോ​​ട്ടോ ഫി​​നി​​ഷി​​ന്

എ​​ഫ് 1 (ഫോ​​ര്‍​മു​​ല വ​​ണ്‍) കാ​​റോ​​ട്ട​​ത്തി​​ന്‍റെ 2025 സീ​​സ​​ണ്‍ ഫോ​​ട്ടോ ഫി​​നി​​ഷി​​ല്‍. ഡ്രൈ​​വേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നാ​​യു​​ള്ള പോ​​രാ​​ട്ടം അ​​വ​​സാ​​ന റേ​​സാ​​യ അ​​ബു​​ദാ​​ബി​​യി​​ല്‍ മാത്രമേ തീ​​രു​​മാ​​ന​​മാ​​കൂ.

റെ​​ഡ് ബു​​ള്ളി​​ന്‍റെ മാ​​ക്‌​​സ് വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ചാം​​കി​​രീ​​ട​​ത്തി​​നു ല​​ക്ഷ്യ​​മി​​ടു​​മ്പോ​​ള്‍, മ​​ക്‌​ലാ​​ര​ന്‍ താ​​ര​​ങ്ങ​​ളാ​​യ ല​​ന്‍​ഡോ നോ​​റി​​സ്, ഓ​​സ്‌​​ക​​ര്‍ പി​​യാ​​സ്ട്രി എ​​ന്നി​​വ​​ര്‍ ക​​ന്നി​​ക്കി​​രീ​​ട​​ത്തി​​നാ​​യി രം​​ഗ​​ത്തു​​ണ്ട്. മൂ​​വ​​രും ഏ​​ഴ് ജ​​യം വീ​​തം നേ​​ടി. 408 പോ​​യി​​ന്‍റു​​മാ​​യി നോ​​റി​​സാ​​ണ് നി​​ല​​വി​​ല്‍ ഒ​​ന്നാ​​മ​​ത്. വെ​​ര്‍​സ്റ്റ​​പ്പ​​നും (396), പി​​യാ​​സ്ട്രി​​യും (392) ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്.

ഖ​​ത്ത​​റി​​ല്‍ വെ​​ര്‍​സ്റ്റ​​പ്പ​​ന്‍

ഖ​​ത്ത​​ര്‍ ഗ്രാ​​ന്‍​പ്രീ​​യി​​ല്‍ വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ ജേ​​താ​​വാ​​യ​​തോ​​ടെ​​യാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് പോ​​രാ​​ട്ടം ഫോ​​ട്ടോ ഫി​​നി​​ഷി​​ലേ​​ക്ക് നീ​​ണ്ട​​ത്. ഖ​​ത്ത​​റി​​ല്‍ ഓ​​സ്‌​​ക​​ര്‍ പി​​യാ​​സ്ട്രി ര​​ണ്ടും വി​​ല്യം​​സി​​ന്‍റെ കാ​​ര്‍​ലോ​​സ് സെ​​യി​​ന്‍​സ് മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടി. ല​​ന്‍​ഡോ നോ​​റി​​സി​​നു നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

മ​​ക്‌​ലാ​​ര​​ന്‍റെ പി​​റ്റ്‌​​സ്റ്റോ​​പ്പ് സ്ട്രാ​​റ്റ​​ര്‍​ജി​​യി​​ലു​​ണ്ടാ​​യ പി​​ഴ​​വാ​​ണ് ഖ​​ത്ത​​റി​​ല്‍ വെ​​ര്‍​സ്റ്റ​​പ്പ​​നു തു​​ണ​​യാ​​യ​​ത്. സീ​​സ​​ണി​​ലെ അ​​വ​​സാ​​ന എ​​ഫ് 1 പോ​​രാ​​ട്ട​​മാ​​യ അ​​ബു​​ദാ​​ബി ഗ്രാ​​ന്‍​പ്രീ ഈ ​​മാ​​സം ആ​​റി​​ന് അ​​ര​​ങ്ങേ​​റും.

മ​​ക്‌​ലാ​​ര​​ന്‍റെ പി​​ഴ​​വ്

ടെ​​ക്‌​​നി​​ക്ക​​ല്‍ നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തി​​യ​​തി​​നാ​​ല്‍ ലാ​​സ് വേ​​ഗ​​സ് എ​​ഫ് 1 പോ​​രാ​​ട്ട​​ത്തി​​ല്‍ മ​​ക്‌​ലാ​​ര​​ന്‍റെ നോ​​റി​​സി​​നെ​​യും പി​​യാ​​സ്ട്രി​​യെ​​യും അ​​യോ​​ഗ്യ​​രാ​​ക്കി​​യി​​രു​​ന്നു. അ​​തോ​​ടെ നോ​​റി​​സി​​ന് 18ഉം ​​പി​​യാ​​സ്ട്രി​​ക്ക് 10ഉം ​​പോ​​യി​​ന്‍റ് ന​​ഷ്ട​​പ്പെ​​ട്ടു. ലാ​​സ് വേ​​ഗ​​തി​​ല്‍ വെ​​ര്‍​സ്റ്റ​​പ്പ​​നാ​​യി​​രു​​ന്നു ഒ​​ന്നാം സ്ഥാ​​നം. ഖ​​ത്ത​​റി​​ലും വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​തോ​​ടെ വെ​​ര്‍​സ്റ്റ​​പ്പ​​ന്‍ നോ​​റി​​സി​​നു ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി​​യാ​​യി. ഏ​​താ​​യാ​​ലും അ​​ബു​​ദാ​​ബി​​യി​​ലെ യാ​​സ് മ​​റീ​​ന സ​​ര്‍​ക്യൂ​​ട്ടി​​ല്‍ തീ​​പാ​​റു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി...

Latest News

Corehub Up