Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Arrested

Pathanamthitta

ല​ഹ​രി വി​ല്പ​ന പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി; നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ പോ​ലി​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച വാ​റ്റ് ചാ​രാ​യം, വി​ദേ​ശ മ​ദ്യം, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 20 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ത​ണ്ണി​ത്തോ​ട് പ്ലാ​ച്ചേ​രി വീ​ട്ടി​ല്‍ രാ​ജേ​ഷ്(52) നെ ​യാ​ണ് ചി​റ്റാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സീ​ത​ത്തോ​ട് ആ​ങ്ങ​മൂ​ഴി കാ​ര​ക്കാ​ട്ട് കു​ന്നി​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ്(43), ചാ​രാ​യം നി​ർ​മി​ച്ചു വി​ല്പ​ന ന​ട​ത്തി​വ​ന്ന ആ​ങ്ങ​മൂ​ഴി തേ​വ​ര്‍​മ​ല ചെ​രു​വി​ല്‍ വീ​ട്ടി​ല്‍ ദീ​പു (40) എ​ന്നി​വ​രെ മൂ​ഴി​യാ​ര്‍ പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തു.

ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​ന്ന അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട് പ​ഴ​കു​ളം പു​ന്ന​ല​ത്ത് കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ മ​നു (20)നെ ​അ​ടൂ​ര്‍ പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും സാ​യു​ധ കേ​ന്ദ്ര സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന​ക​ള്‍ പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക​ല്‍ പോ​ലീ​സും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു വ​രു​ന്നു.

Latest News

Corehub Up