തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണപ്പണയ വായ്പ ബാക്കിനില്പിൽ നാലാം സ്ഥാനത്ത് കേരള ബാങ്ക്. ബാങ്കിന്റെ സ്വർണപ്പണയ വായ്പ ബാക്കിനില്പ് 10,000 കോടി രൂപ കവിഞ്ഞു.
സ്വർണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നൽ നൽകി ഡിസംബർ 22 മുതൽ മുതൽ 2026 മാർച്ച് 31വരെ വരെയുള്ള 100 ദിന കാമ്പയിൻ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചത്.
2025 ഒക്ടോബർ 31ന് അവസാനിച്ച ആദ്യ 100 ദിന സ്വർണപ്പണയ കാമ്പയിൻ വഴി ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ 2701 കോടി രൂപയുടെ വർധനവ് ആണ് ഉണ്ടായത്.
10,000 കോടി രൂപയുടെ നേട്ടം പ്രതിപാദിക്കുന്ന പോസ്റ്റർ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, ഭരണസമിതി അംഗങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ റോയി ഏബ്രഹാം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.