Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Franco Baresi

ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഫ്രാ​ങ്കോ ബ​റേ​സി അ​ന്ത​രി​ച്ചു

റോം: ​ഇ​റ്റാ​ലി​യ​ൻ ഇ​തി​ഹാ​സ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഫ്രാ​ങ്കോ ബ​റേ​സി (66) അ​ന്ത​രി​ച്ചു. മി​ലാ​നി​ൽ വ​ച്ചാ​യി​രു​ന്നു രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബ​റേ​സി​യു​ടെ അ​ന്ത്യം.

ഒ​രൊ​റ്റ ക്ല​ബ്ബി​ന് വേ​ണ്ടി മാ​ത്രം പ​ന്തു​ക​ളി​ച്ച 'വ​ൺ ക്ല​ബ്ബ് മാ​ൻ' വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​നാ​യ താ​ര​മാ​ണ് ബ​റേ​സി. 1977 മു​ത​ൽ 1997 വ​രെ​യു​ള്ള ദീ​ർ​ഘ​മാ​യ 20 വ​ർ​ഷ​ക്കാ​ലം എ​സി മി​ലാ​ന് വേ​ണ്ടി മാ​ത്ര​മാ​ണ് ബ​റേ​സി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ക​ളി​ക്ക​ള​ത്തി​ലെ അ​സാ​ധാ​ര​ണ​മാ​യ ശാ​ന്ത​ത​യും, കൃ​ത്യ​ത​യാ​ർ​ന്ന ടാ​ക്കി​ളു​ക​ളും, ലി​ബ​റോ പൊ​സി​ഷ​നി​ലെ ത​ന​താ​യ ശൈ​ലി​യും കൊ​ണ്ട് പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച താ​ര​മാ​ണ് ബ​റേ​സി. അ​ര്‍​ജ​ന്‍റീ​നി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​മാ​യ ഡി​യ​ഗോ മ​റ​ഡോ​ണ പോ​ലും താ​ൻ നേ​രി​ട്ട​തി​ൽ വ​ച്ച് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ​തും മി​ക​ച്ച​തു​മാ​യ ഡി​ഫ​ൻ​ഡ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് ബ​റേ​സി​യെ​യാ​യി​രു​ന്നു.

1982-ൽ ​സ്പെ​യി​നി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് നേ​ടി​യ ഇ​റ്റാ​ലി​യ​ൻ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു ബ​റേ​സി. 1994-ലെ ​യു​എ​സ്എ ലോ​ക​ക​പ്പി​ൽ ഇ​റ്റ​ലി​യെ ഫൈ​ന​ലി​ലേ​ക്ക് ന​യി​ച്ച​ത് ക്യാ​പ്റ്റ​നാ​യ ബ​റേ​സി​യാ​യി​രു​ന്നു. ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ടീ​മി​നാ​യി 81 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ക്കോ​ട്ട കാ​ത്തു.

Latest News

Corehub Up