Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Frca

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും എ​ഫ്സി​ആ​ർ​എ ബി​ൽ ബു​ധ​നാ​ഴ്ച പാ​സാ​ക്കാ​ൻ കേ​ന്ദ്രം; എംപിമാർ ഡൽഹിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ​യും ക​ടു​ത്ത എ​തി​ർ​പ്പി​നി​ട​യി​ലും വി​ദേ​ശ സം​ഭാ​വ​ന (നി​യ​ന്ത്ര​ണ) നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന ബി​ൽ ബു​ധ​നാ​ഴ്ച പാ​സാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​തി​നോ​ട​കം ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ബി​ൽ നാ​ള​ത്തെ റി​വേ‌​ഴ്സ്ഡ് ലി​സ്റ്റ് ഓ​ഫ് ബി​സി​ന​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യ​ത്.

വി​ദേ​ശ​ത്തു​നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കാ​നോ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​ക​ളെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​രു​തി​യി​ലാ​ക്കാ​നോ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ളെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള​ട‍​ക്കം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ എ​ൻ​ഡി​എ ശ്ര​മി​ക്കു​ന്ന​ത്.

അ​തി​നി​ടെ ബി​ല്ലി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ബി​ല്ലി​നെ​തി​രെ ബു​ധ​നാ​ഴ്ച പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ പ​ല എം​പി​മാ​രും നാ​ട്ടി​ലാ​ണെ​ങ്കി​ലും പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ മാ​ത്രം ഇ​വ​രി​ൽ പ​ല​രും ഡ​ൽ​ഹി​യി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up