Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendly Cricket Match

Palakkad

സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​വും ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ന​ട​ത്തി

വ​ട​ക്ക​ഞ്ചേ​രി: ജ​ന​മൈ​ത്രി പൊ​ലീ​സ്,കേ​ര​ള വ്യാ​പാ​രി സം​ര​ക്ഷ​ണ​സ​മി​തി എ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​വും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ന​ട​ത്തി.

ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി വി.​എ​സ്. ദി​ന​രാ​ജ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. എ​സ്ഐ വി​വേ​ക് നാ​രാ​യ​ണ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​ഐ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ, കേ​ര​ള വ്യാ​പാ​രി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ച്യു​ത​ൻ, പ​ത്ര​പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ടി.​വി. ശി​വ​ദാ​സ്, മ​ല​ബാ​ർ ക്ല​ബ് സെ​ക്ര​ട്ട​റി പി. ​സു​ജീ​ഷ്, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബാ​ബു​രാ​ജ​ൻ, കെ.​എ​സ്. ക​രു​ണാ​ക​ര​ൻ, കേ​ര​കേ​സ​രി സി.​ആ​ർ. ഭ​വ​ദാ​സ് പ്ര​സം​ഗി​ച്ചു. കേ​ര​ള വ്യാ​പാ​രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ബോ​ബ​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും എ​സ്ഐ ഷാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മ​ല​ബാ​ർ ക്ല​ബ് ട്രോ​ഫി നേ​ടി. ഫ്ല​മിം​ഗോ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി റ​ണ്ണ​റ​പ്പാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ്, ഡി​വൈ​എ​സ്പി വി.​എ​സ്. ദി​ന​രാ​ജ് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up