Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : From An Old-age Home

വൃദ്ധസദനത്തില്‍നിന്ന് കാംബ്ലിയുടെ വീഡിയോ; ആശങ്കയോടെ ആരാധകര്‍

മും​​​ബൈ: ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റി​​​ലെ പ്ര​​​തി​​​ഭാ​​​ധ​​​ന​​​നാ​​​യ ഇ​​​ടം​​​കൈ​​​യ​​​ന്‍ ബാ​​​റ്റ​​​ര്‍ വി​​​നോ​​​ദ് കാം​​​ബ്ലി​​​യു​​​ടെ, വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്നു.

ഏ​​​താ​​​നും വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ക​​​ടു​​​ത്ത ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന 54 കാ​​​ര​​​നാ​​​യ കാം​​​ബ്ലി ഇ​​​പ്പോ​​​ള്‍ താ​​​മ​​​സി​​​ക്കു​​​ന്ന വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ന്‍റെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ പ്ര​​​കീ​​​ര്‍ത്തി​​​ക്കു​​​ന്ന​​​താ​​​ണ് വീ​​​ഡി​​​യോ. സം​​​സാ​​​ര​​​ത്തി​​​നി​​​ടെ പ​​​ല​​​പ്പോ​​​ഴും വാ​​​ക്കു​​​ക​​​ള്‍ ഇ​​​ട​​​റു​​​ന്ന​​​താ​​​ണ് ആ​​​രാ​​​ധ​​​ക​​​രെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തു​​​ന്ന​​​ത്.വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും വീ​​​ട്ടി​​​ല്‍നി​​​ന്ന് അ​​​ക​​​ലെ​​​യാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ലും തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​ന്ന കാം​​​ബ്ലി, ന​​​ട​​​ത്തി​​​പ്പു​​​കാ​​​രി​​​ൽനി​​​ന്ന് ധാ​​​രാ​​​ളം സ്‌​​​നേ​​​ഹ​​​വും ബ​​​ഹു​​​മാ​​​ന​​​വും ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പ​​​റ​​​യു​​​ന്നു​​​ണ്ട്.

ക്രി​​​ക്ക​​​റ്റ് ച​​​രി​​​ത്ര​​​ത്തി​​​ലെ മി​​​ക​​​ച്ച ബാ​​​റ്റ്‌​​​സ്മാ​​​ന്‍മാ​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യി മാ​​​റു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രി​​​യ​​​റി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ കാം​​​ബ്ലി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ൽ. എ​​​ന്നാ​​​ല്‍ 104 ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളും 17 ടെ​​​സ്റ്റു​​​ക​​​ളും നീ​​​ണ്ട ക​​​രി​​​യ​​​ര്‍ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​മി​​​ത മ​​​ദ്യ​​​പാ​​​നം ഉ​​​ള്‍പ്പടെ ഒ​​​ട്ടേ​​​റെ കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​തി​​​നു പി​​​ന്നി​​​ലു​​​ണ്ടെ​​​ന്നാ​​​ണു പ്ര​​​ചാ​​​ര​​​ണം.

Latest News

Corehub Up