ഇരിക്കൂർ: വയോധികന് ബാങ്ക് ലോണായി ലഭിച്ച അഞ്ചുലക്ഷം രൂപയിൽ നിന്നു 1,13,219 രൂപ തട്ടിയെടു ത്തുവെന്ന പരാതിയിൽ പൊലിസ് കേസെടുത്തു. ഇരിക്കൂർ പെരുവളത്ത് പറമ്പയിലെ കെ. സുകുമാരന്റെ പരാതിയിലാണ് ഇരിക്കൂർ പൊലിസ് കേസെടുത്തത്.
പരാതിക്കാരന്റെ ഇരിക്കൂർ ഗ്രാമീൺ ബാങ്കിന്റെ പെരുവളത്ത്പറമ്പ് ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് ലോണായി ലഭിച്ച അഞ്ചുലക്ഷം രൂപയിൽ നിന്നും കഴിഞ്ഞ മാസം 31 നും ഈ മാസം ഒന്പതിനുമായി 1,13, 219 രൂപ വ്യാജ പാസ്വേഡ് ഉപയോഗിച്ച് അജ്ഞാതൻ വിവിധ പേരുകളുള്ള അക്കൗണ്ടു വഴി തട്ടിയെടുത്തുവെന്ന പരാതിയിലാണു പൊലിസ് കേസെടുത്തത്.