Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : From Rivers

Pathanamthitta

ന​ദി​ക​ളി​ലെ മ​ണ​ല്‍ വാ​രാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ന​ദി​ക​ളി​ല്‍ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യും, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​വാ​നും ന​ദി​ക​ളി​ലെ മ​ണ​ല്‍ വാ​രാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. ദേ​ശീ​യ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ഐ​ക്യ​ദാ​ര്‍​ഢ്യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ദി​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി​യ​തു കാ​ര​ണം വെ​ള്ളം ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് വെ​ള്ള​പ്പൊ​ക്കം അ​തി​രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. മ​ണ​ല്‍ വാ​രു​ന്ന​ത് സ​ര്‍​ക്കാ​രി​ന് സാ​മ്പ​ത്തി​ക ലാ​ഭ​മുണ്ടാക്കും. കെ​ട്ടി​ട നി​ർ​മാ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക ചെ​ല​വ് ഏ​റെ കു​റ​യ്ക്കാ​ൻ ഇ​ട​യാ​കു​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു മ​രു​തി​മൂ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യി​ച്ച​ന്‍ എ​ഴി​ക്ക​ക​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജി. നി​ഥി​ൻ, ഐ​എ​ൻ​ടി​യു​സി ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ര്‍ തോ​ണ്ട​മ​ണ്ണി​ല്‍, കൃ​ഷ്ണ​കു​മാ​ര്‍ കോ​ന്നി, മ​ഹേ​ഷ് ക​ര്‍​ത്ത​വ്യം, സ​ജി തേ​ക്കി​ടി​യി​ല്‍, സ​ജി അ​മ്പ​ല​പ്പ​ള്ളി, ഷി​നു ചി​റ്റാ​ര്‍, ജോ​ജി​ക്കു​ട്ടി, സാം ​കു​ട്ടി, അ​ജ​യ​ന്‍​പി​ള്ള, സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up