Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuels

റഷ്യൻ ഫോസിൽ ഇന്ധനം വാങ്ങുന്നവരിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 2025 ഡി​​​​സം​​​​ബ​​​​റി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം റ​​​​ഷ്യ​​​​ൻ ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ന്ത്യ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ത​​​​ള്ള​​​​പ്പെ​​​​ട്ടു.

പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ളും റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സും റ​​​​ഷ്യ​​​​ൻ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തെ​​​​ന്ന് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ റി​​​​സ​​​​ർ​​​​ച്ച് ഓ​​​​ൺ എ​​​​ന​​​​ർ​​​​ജി ആ​​​​ൻ​​​​ഡ് ക്ലീ​​​​ൻ എ​​​​യ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ന​​​​വം​​ബ​​​​റി​​​​ൽ 3.3 ബി​​​​ല്യ​​​​ൺ യൂ​​​​റോ​​​​യു​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന രാ​​​​ജ്യം ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത് 2.3 ബി​​​​ല്യ​​​​ൺ യൂ​​​​റോ​​​​യു​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യാ​​​​ണ്. ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ ഇ​​​​റ​​​​ക്കു​​​​മ​​​​തി ഇ​​​​പ്പോ​​​​ൾ തു​​​​ർ​​​​ക്കി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ്.

റ​​​​ഷ്യ​​​​യു​​​​ടെ മൊ​​​​ത്തം ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 49 ശ​​​​ത​​​​മാ​​​​ന​​​​വും (6 ബി​​​​ല്യ​​​​ൺ യൂ​​​​റോ​​) സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്തു​​​​കൊ​​​​ണ്ട് ചൈ​​​​ന ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​ൽ 78 ശ​​​​ത​​​​മാ​​​​ന​​​​വും ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ആ​​​​യി​​​​രു​​​​ന്നു.

ബാ​​​​ക്കി ക​​​​ൽ​​​​ക്ക​​​​രി (424 മി​​​​ല്യ​​​​ൺ യൂറോ) എ​​​​ണ്ണ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ (82 മി​​​​ല്യ​​​​ൺ യൂ​​​​റോ) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു. ക്രൂ​​​​ഡ് ഓ​​​​യി​​​​ലി​​​​നാ​​​​യി ന​​​​വം​​​​ബ​​​​റി​​​​ൽ 2.6 ബി​​​​ല്യ​​​​ൺ യൂ​​​​റോ ആ​​​​ണ് ഇ​​​​ന്ത്യ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്.

യു​​​​ക്രെ​​​​യ്ൻ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​ത്തി​​​​നു ഫ​​​​ണ്ട് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നാ​​​​യി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് റ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ എ​​​​ണ്ണ ഉ​​​​ത്പാ​​​​ദ​​​​ക​​​​രാ​​​​യ റോ​​​​സ്നെ​​​​ഫ്റ്റി​​​​നും ലു​​​​കോ​​​​യ്‌​​​​ലി​​​​നും മേ​​​​ൽ ഉ​​​​പ​​​​രോ​​​​ധം ചു​​​​മ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ​​​​ത്.

Latest News

Corehub Up