Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Full Body Check

ക​സ്റ്റം​സ് മൂ​ന്ന് മ​ണി​ക്കൂ​ർ പി​ടി​ച്ചു​വ​ച്ചു, ഫു​ൾ ബോ​ഡി ചെ​ക്ക് ചെ​യ്തു; അ​സു​ഖ വി​വ​രം വെ​ളി​പ്പെ​ടു​ത്തി രേ​ണു സു​ധി

അ​സു​ഖ ബാ​ധി​ത​യാ​യ ത​ന്നെ ക​സ്റ്റം​സ് എ​യ​ർ​പോ​ട്ടി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ പി​ടി​ച്ചു​വ​ച്ചു​വെ​ന്ന് രേ​ണു സു​ധി. ഇ​ത്ത​വ​ണ വി​ദേ​ശ​ത്ത് പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് ക​സ്റ്റം​സ് ത​ന്നെ പ​രി​ശോ​ധി​ച്ചെ​ന്ന് രേ​ണു സു​ധി അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

ആ​ദ്യ​മാ​യി​ട്ടു​ള്ളൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും ശ​രീ​രം മു​ഴു​വ​ൻ പ​രി​ശോ​ധി​ച്ചി​ട്ടും ബാ​ഗ് മു​ഴു​വ​ൻ അ​രി​ച്ചു പെ​റു​ക്കി​യി​ട്ടും അ​വ​ർ​ക്ക് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും രേ​ണു പ​റ​യു​ന്നു. ഇ​ന്ന്, ഈ ​നി​മി​ഷം വ​രെ ഒ​രു സോ​ഡാ കു​പ്പി​യു​ടെ അ​ട​പ്പ് പോ​ലും ക​ള്ള​ത്ത​ര​ത്തി​ല്‍ താ​ൻ കൊ​ണ്ടു​വ​ന്നി​ട്ടി​ല്ലെ​ന്നും രേ​ണു പ​റ​ഞ്ഞു. ചി​ല​ർ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലാ​ണ് ക​സ്റ്റം​സ് എ​യ​ർ​പോ​ർ​ട്ടി​ൽ പി​ടി​ച്ചു​വ​ച്ച​തെ​ന്ന് രേ​ണു സു​ധി വെ​ളി​പ്പെ​ടു​ത്തി.

"രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു​കൊ​ണ്ട് തു​ട​ർ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി​യാ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ഞാ​ൻ പെ​ട്ടെന്ന് തി​രി​ച്ച് വ​ന്ന​ത്. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ച്ച് ക​സ്റ്റം​സ് എ​ന്‍റെ പാ​സ്പോ​ര്‍​ട്ട് മേ​ടി​ച്ചു. എ​ന്‍റെ പെ​ട്ടി എ​ല്ലാം ചെ​ക്ക് ചെ​യ്യാ​ന്‍ പോ​യി. എ​നി​ക്ക് ആ​ദ്യ​മാ​യി​ട്ടു​ള്ള അ​നു​ഭ​വ​മാ​യി​രു​ന്നു അ​ത്. എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടാ​തെ അ​വ​ര്‍ അ​ത് ചെ​യ്യി​ല്ല​ല്ലോ. ഞാ​ന്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു ത​ട്ടി​പ്പും വെ​ട്ടി​പ്പും ചെ​യ്തി​ട്ടി​ല്ല. ദു​ബാ​യി​ലും ബ​ഹ്റൈ​നി​ലും ഒ​രു​പാ​ട് ത​വ​ണ ഞാ​ന്‍ പോ​യി​ട്ടു​ണ്ട്. ഇ​ന്ന്, ഈ ​നി​മി​ഷം വ​രെ ഒ​രു സോ​ഡാ കു​പ്പി​യു​ടെ അ​ട​പ്പ് പോ​ലും ക​ള്ള​ത്ത​ര​ത്തി​ല്‍ രേ​ണു സു​ധി കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. ഞാ​ന്‍ അ​ങ്ങ​നെ ചെ​യ്യ​ത്തി​ല്ല, ചെ​യ്യു​ക​യും ഇ​ല്ല.

ക​സ്റ്റം​സി​ന് എ​നി​ക്ക് അ​സു​ഖ​മാ​ണെ​ന്ന് അ​റി​യി​ല്ല​ല്ലോ. അ​വ​രു​ടെ ജോ​ലി അ​വ​ര്‍ ചെ​യ്തു. അ​വ​രെ​യും ഞാ​ന്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല. എ​ന്‍റെ ഫു​ൾ ബോ​ഡി ചെ​ക്ക് ചെ​യ്തു. ഒ​ന്നും കി​ട്ടി​യി​ല്ല. എ​ല്ലാം അ​രി​ച്ച് പെ​റു​ക്കി​യി​ട്ടും ഒ​ന്നും കി​ട്ടി​യി​ല്ല. ലാ​സ്റ്റ് എ​ക്സ്റേ എ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് രോ​ഗ​വി​വ​രം ഞാ​ന്‍ പ​റ​യു​ന്ന​ത്. എ​നി​ക്ക​ത് പ​റ​യേ​ണ്ട അ​വ​സ്ഥ വ​ന്നു. ര​ണ്ട് ര​ണ്ട​ര മൂ​ന്ന് മ​ണി​ക്കൂ​റെ​ങ്കി​ലും അ​വി​ടെ ഞാ​ന്‍ നി​ന്നു. രാ​വി​ലെ സ​മ​യം ആ​ണ്. ഒ​ന്നും ക​ഴി​ച്ചു​മി​ല്ല. ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​നി​ക്ക് പോ​ക​യും വേ​ണം. ഒ​രാ​ളു​ടെ ഒ​രു സാ​ധ​നം എ​ടു​ക്കാ​ൻ ത​ന്നെ പേ​ടി​യാ​ണ്. അ​ങ്ങ​നെ​യു​ള്ള ഞാ​ൻ ഒ​രി​ക്ക​ലും വ​ലി​യൊ​രു ക​ള്ള​ത്ത​രം ചെ​യ്യി​ല്ല. നി​ര​ന്ത​രം എ​ന്നെ വേ​ട്ട​യാ​ടു​ന്ന​വ​രു​ടെ വി​ചാ​രം ഞാ​ൻ എ​ന്തോ ക​ള്ള​ത്ത​ര​ത്തി​ന് പോ​യ​താ​ണെ​ന്ന്. ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി. എ​നി​ക്കെ​തി​രെ വി​വ​രം കൊ​ടു​ത്ത​വ​ർ ക​ള്ള വി​വ​രം കൊ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ ജോ​ലി ചെ​യ്തു", രേ​ണു സു​ധി​യു​ടെ വാ​ക്കു​ക​ൾ

 

Latest News

Corehub Up