Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fully By

America

വി​മാ​ന സ​ർ​വീ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ർ​​ണതോതി​ൽ പു​ന​രാ​രം​ഭി​ക്കും; സാ​ങ്കേ​തി​ക ത​ക​രാ​റി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

വാ​ഷിം​ഗ്ട​ൺ: വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ രാ​ജ്യ​വ്യാ​പ​ക​മാ​യ വി​മാ​ന നി​യ​ന്ത്ര​ണ​ത്തി​ന് പി​ന്നാ​ലെ, തി​ങ്ക​ളാ​ഴ്ച​യോ​ടെ വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണതോ​തി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യുഎ​സ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഷോ​ൺ ഡ​ഫി അ​റി​യി​ച്ചു.

ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ (FAA) ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് രാ​ജ്യ​ത്തെ വി​മാ​ന ഗ​താ​ഗ​ത​ത്തെ സ്തം​ഭി​പ്പി​ച്ച​ത്. ഇ​ത് മൂ​ലം ശ​നി​യാ​ഴ്ച ആ​യി​ര​ക്ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.

ത​ക​രാ​റി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ർ​ക്ക​ൻ​സാ​സി​ലെ എ​ൽ ഡൊ​റാ​ഡോ​യി​ലും ടെ​ക്സ​സി​ലെ അ​മ​റി​ല്ലോ​യി​ലു​മു​ള്ള ര​ണ്ട് റൂ​ട്ട​റു​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ക​രാ​ർ ക​മ്പ​നി​യാ​യ L3 ഹാ​രി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പി​ഴ​വാ​ണോ അ​തോ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ത​ക​രാ​റാ​ണോ ഇ​തി​ന് പി​ന്നി​ലെ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 69 റൂ​ട്ട​റു​ക​ളു​ടെ ബ്രോ​ഡ്കാ​സ്റ്റ് സം​വി​ധാ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചാ​ണ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​ത്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​നം പൂ​ർ​ണമാ​യും ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സി​ൽ നി​ന്ന് 50 ബി​ല്യ​ൺ ഡോ​ള​ർ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഡ​ഫി വ്യ​ക്ത​മാ​ക്കി. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up