Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral Today

കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന്; മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ ഐ​ടി റെ​യ്ഡി​നി​ടെ സ്വ​യം വെ​ടി​യു​തി​ർ​ത്ത് അ​ന്ത​രി​ച്ച കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യി​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. സ​ഹോ​ദ​ര​ന്‍റെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന കോ​റ​മം​ഗ​ല​യി​ലാ​യി​രി​ക്കും സം​സ്കാ​രം.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ബെം​ഗ​ളൂ​രു ബോ​റിം​ഗ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹം കോ​റ​മം​ഗ​ല​യി​ലെ​ത്തി​ക്കും. സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​കും. തു​ട​ർ​ന്നാ​കും സം​സ്കാ​രം.

ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ട്ടി കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ടി.​ജെ. ജോ​സ​ഫ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി ഇ​ന്നെ​ടു​ത്തേ​ക്കും. കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ഡോ. ​സി.​ജെ. റോ​യി​യു​ടെ ഫോ​ണു​ക​ളു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും ഇ​ന്ന് ന​ട​ക്കും. ബെം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡി​സി​പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

സി.​ജെ. റോ​യി​യു​ടെ ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും വെ​ടി​യു​തി​ര്‍​ത്ത തോ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഉ​ണ്ടാ​യി​രു​ന്നോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up