Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Future

Idukki

പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ല്‍ ന​വീ​ന പ​ദ്ധ​തി വേ​ണം:​ അ​ശോ​ക് കു​മാ​ര്‍ ലാ​ഹി​രി

ഇ​ടു​ക്കി: ജി​ല്ല​യി​ലെ പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ല്‍ ന​വീ​ന​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ശോ​ക് കു​മാ​ര്‍ ലാ​ഹി​രി. ജി​ല്ല​യി​ലെ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്കു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ലെ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്കു​ക​ളാ​യ ദേ​വി​കു​ളം, അ​ഴു​ത എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.​പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​നം, ആ​രോ​ഗ്യം, പോ​ഷ​കാ​ഹാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നും അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മാ​ന്മാ​രും സ​മ​ര്‍​ഥ​രു​മാ​ണ്. രാ​ജ്യ​ത്തുത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. സാ​ക്ഷ​ര​ത അ​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന് മി​ക​ച്ച മാ​തൃ​ക​യാ​കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ചി​ന്ന​ക്ക​നാ​ല്‍ അ​ങ്ക​ണ​വാ​ടി, കു​ടും​ബാ​രോ​ഗ്യകേ​ന്ദ്രം, മൂ​ന്നാ​ര്‍ ഗ​വ. ആം​ഗ്ലോ ത​മി​ഴ് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.​വി​വി​ധ വ​കു​പ്പു​ക​ള്‍ കൂ​ടു​ത​ല്‍ ഏ​കോ​പ​ന​ത്തോ​ട പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് പ​റ​ഞ്ഞു.​

നീ​തി ആ​യോ​ഗ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​സ്. റെ​ജി​മോ​ന്‍, ഡ​യ​റ​ക്ട​ര്‍ ഷോ​യ​ഹ് അ​ഹ​മ്മ​ദ്, സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി. ​ജ്യോ​തി​മോ​ള്‍, പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ന്‍ ഇ​വാ​ലു​വേ​ഷ​ന്‍ ആൻഡ് മോ​ണി​റ്റ​റിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​കെ. കു​ര്യാ​ക്കോ​സ്, വി​വി​ധ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up