Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganakan

'ഗ​ണ​ക​ൻ' ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി

ഗ​ണ​ക​ൻ കാ​ളി ദേ​വി​യു​ടെ രൂ​പ​മു​ള്ള ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. രൗ​ദ്ര രൂ​പം പൂ​ണ്ട കാ​ളി ദേ​വി​യു​ടെ രൂ​പം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റാ​യി വ​ന്ന​തോ​ടെ ഗ​ണ​ക​ൻ എ​ന്ന ചി​ത്രം കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യി. മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം.

ദേ​വീ ദേ​വ​ന്മാ​രു​ടെ ചി​ത്രം സി​നി​മാ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റാ​യി വ​രു​ന്ന​ത് ആ​ദ്യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ പോ​സ്റ്റ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

ജ്യോ​തി​ഷ​ത്തി​ന്‍റെ മ​റ​വി​ലെ ത​ട്ടി​പ്പു​ക​ൾ ഓ​രോ​ന്നും തു​റ​ന്ന് കാ​ണി​ക്കു​ന്ന ചി​ത്ര​മാ​ണ് ഗ​ണ​ക​ൻ.​ആ​ർ.​എം.​ആ​ർ പ്രെ​ഡ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​എം.​ആ​ർ നി​ർ​മ്മി​ച്ച് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഗ​ണ​ക​ൻ പ​ത്ത​നാ​പു​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സ്റ്റു​ഡി​യോ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്രം ഉ​ട​ൻ തീ​യേ​റ്റ​റി​ലെ​ത്തും.

സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ആ​ർ.​എം.​ആ​ർ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യും അ​ഭി​ന​യി​ക്കു​ന്ന​ത്.

കൊ​ച്ചു​പ്രേ​മ​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യ ഒ​രു പ​പ്പ​ട​വ​ട പ്രേ​മം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ആ​ർ.​എം.​ആ​ർ. സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഗ​ണ​ക​ൻ.

മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​യി ഒ​രു ജ്യോ​തി​ഷ്യ​ൻ വി​ല്ല​നാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ചി​ത്ര​ത്തി​നു​ണ്ട്. എം.​ആ​ർ. ഗോ​പ​കു​മാ​റാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​വാ​ഹ​ത്തി​ന് ജാ​ത​കം നോ​ക്കാ​നെ​ത്തു​ന്ന കോ​ടീ​ശ്വ​ര​നാ​യ വ​ര​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​യി ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ. ഇ​യാ​ളു​ടെ ദു​ഷ്ചെ​യ്തി​ക​ൾ കാ​ര​ണം, പ​ല​രും ത​ക​ർ​ന്ന​പ്പോ​ൾ രൗ​ദ്ര രൂ​പം പൂ​ണ്ട സാ​ക്ഷാ​ൽ കാ​ളി​ദേ​വി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് നീ​തി ന​ട​പ്പാ​ക്കു​ന്നു.

ദൈ​വി​ക​മാ​യ ജ്യോ​തി​ഷം പോ​ലും, പ​ണ​സ​മ്പാ​ദ​ന​ത്തി​നാ​യി തെ​റ്റാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യാ​ണ് ഗ​ണ​ക​ൻ എ​ന്ന ചി​ത്രം.

ആ​ർ.​എം.​ആ​ർ. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​എം.​ആ​ർ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്നു. നി​ർ​മ്മാ​ണം - ആ​ർ.​എം.​ആ​ർ, ജി​നു വ​ട​ക്കേ​മു​റി, കാ​മ​റ - പ്ര​ദീ​പ് വി​ള​ക്കു​പാ​റ, ഗാ​ന ര​ച​ന - നി​ഷാ​ന്ത് കൊ​ട​മ​ന, മ്യൂ​സി​ക് - അ​ജ്മ​ൽ​ഷാ, സൗ​ണ്ട്ഡി​സൈ​ൻ - എ​ൻ. ഷാ​ബു ചെ​റു​വ​ള്ളൂ​ർ, വി​എ​ഫ​ക്സ് - വി​ജീ​ഷ്,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​തീ​ഷ് ഗോ​വി​ന്ദ്, ബി​ജു ക​ല​ഞ്ഞൂ​ർ,മേ​ക്ക​പ്പ് - മാ​ളു, സു​ധീ​ഷ്, മീ​നം​ബാ​ബു, ന​യ​നു, ആ​ർ​ട്ട് - പ്ര​തീ​ഷ്, കോ​സ്റ്റ്യൂം - റി​യാ​സ്, പോ​സ്റ്റ​ർ​ഡി​സൈ​ൻ - മ​നു​ഡാ​വി​ഞ്ചി, സ്റ്റി​ൽ - ശ്യാം ​ലേ​ഔ​ട്ട്, പി.​ആ​ർ. ഒ - ​അ​യ്മ​നം സാ​ജ​ൻ.

ആ​ർ.​എം.​ആ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, എം.​ആ​ർ.​ഗോ​പ​കു​മാ​ർ, മെ​ഹ​ജാ​ബ്,നോ​വ​ൽ കു​മാ​ർ, ശ്യാം​ലേ​ഔ​ട്ട്, സ​ജീ​വ് വി, ​ഷാ​ജു അ​റേ​ബ്യ,ജ​യ​ലാ​ൽ, ഹ​രി,മാ​സ്റ്റ​ർ ക​നി​ഷ്ക് ആ​ർ. നാ​യ​ർ, ശാ​ന്ത​കു​മാ​രി, ശി​വ​പ്രി​യ, നീ​ത​പ്രി​ത​അ​നി​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Latest News

Corehub Up