Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang In Park

America

പാ​ർ​ക്കി​ൽ കു​ട്ടി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം: യു​വാ​വി​ന്‍റെ താ​ടി​യെ​ല്ല് ത​ക​ർ​ത്തു; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

ലാ​സ് വേ​ഗ​സ്: ലാ​സ് വേ​ഗ​സി​ലെ മൗ​ണ്ട​ൻ​സ് എ​ഡ്ജ് റീ​ജ​ണ​ൽ പാ​ർ​ക്കി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ മ​ർ​ദി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി യു​വാ​വ് കോ​ട​തി​യെ സ​മീ​പി​ച്ചു. ഏ​ഴ് കു​ട്ടി​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ മ​ർ​ദ്ദ​ന​ത്തി​ൽ യു​വാ​വി​ന്‍റെ താ​ടി​യെ​ല്ല് ത​ക​ർ​ന്നി​രു​ന്നു.

2024 ജ​നു​വ​രി 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഏ​ഴം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ കു​ട്ടി​ക​ൾ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേയും കൗ​ണ്ടി ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ​യും ഇ​ര​യാ​യ യു​വാ​വ് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

നെ​വാ​ഡ നി​യ​മ​പ്ര​കാ​രം കു​ട്ടി​ക​ൾ ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മാ​താ​പി​താ​ക്ക​ളെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്. ഓ​രോ കു​ട്ടി​യു​ടെ​യും മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും 10,000 ഡോ​ള​ർ വീ​തം പി​ഴ ഈ​ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പാ​ർ​ക്കി​ലെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം കൗ​മാ​ര​ക്കാ​രും ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​ക്ക​ല്ല, മ​റി​ച്ച് ത​ങ്ങ​ളു​ടെ വ്യ​ക്തി​ത്വം മ​റ​ച്ചു​വയ്​ക്കാ​നാ​ണ് മു​ഖം​മൂ​ടി​ക​ൾ ധ​രി​ക്കു​ന്ന​തം​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പാ​ർ​ക്കി​ലെ സ്ഥി​ര​മാ​യ ആക്രമണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​ട്ടും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല എ​ന്ന​തി​നാ​ലാ​ണ് കൗ​ണ്ടി ഭ​ര​ണ​കൂ​ട​ത്തെ​യും കേ​സി​ൽ ക​ക്ഷി ചേ​ർ​ത്ത​ത്.

Latest News

Corehub Up