Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang-rape Case

കോ​യ​മ്പ​ത്തൂ​ർ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച​തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യം

ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ർ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച​തി​ൽ പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സി​നു സം​ശ​യം. ജൂ​ലൈ ആ​റി​ന് പു​ല​ർ​ച്ചെ​യോ​ടെ കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​ലെ ക്യു​ബ്രാ​ഞ്ചി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ മൂ​ന്ന് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു എ​ന്ന​താ​ണ് കേ​സ്.

എ​ൽ ആ​ൻ​ഡ് ടി ​ബൈ​പാ​സി​ലെ വെ​ങ്കി​ട​പു​രം ഗ്രൗ​ണ്ടി​ൽ പോ​ലീ​സു​കാ​ര​ൻ ഭാ​ര്യ​യ്ക്കൊ​പ്പം കാ​റി​നു​ള്ളി​ൽ ഇ​രി​ക്ക​വേ ഒ​രു സം​ഘം യു​വാ​ക്ക​ൾ എ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ൽ​നി​ന്ന് അ​ത്താ​ഴം ക​ഴി​ച്ച ശേ​ഷം ചി​ന്നി​യം പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ർ നി​ർ​ത്തി​യ​പ്പ​ഴാ​യി​രു​ന്നു സം​ഭ​വം.

ദ​മ്പ​തി​ക​ളു​ടെ സ്വ​ർ​ണ​മാ​ല, ബ്രേ​സ്‌‌​ലെ​റ്റ്, അ​ഞ്ച് പ​വ​നി​ല​ധി​കം തു​ക്ക​മു​ള്ള മൂ​ന്ന് സ്വ​ർ​ണ മോ​തി​ര​ങ്ങ​ൾ എ​ന്നി​വ അ​വ​ർ ക​വ​ർ​ന്നു. സു​ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളു​ടെ​യും പ​ങ്ക് സം​ശ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പോ​ലീ​സ് അ​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്ന് കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ. ​ശ​ര​വ​ണ സു​ന്ദ​ർ പ​റ​ഞ്ഞു.

Latest News

Corehub Up