ഷൊർണൂർ: ജനജീവിതം ദുസഹമാക്കുന്ന പാചകവാതക വിലവർധനവിനെതിരേ പ്രതിഷേധജ്വാലയുമായി മഹിളാ അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സാധാരണക്കാരുടെ കുടുംബബജറ്റ് തകർക്കുന്ന പാചകവാതക വിലവർധനവിനെതിരെയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ഷൊർണൂർ വില്ലേജ് കമ്മിറ്റി സമരം ചെയ്തത്.
പ്രതിഷേധ പ്രകടനവും മാർച്ചും ഷൊർണൂർ നഗരസഭാ ചെയർമാൻ പി. നിർമല ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കെ. ജിഷ അധ്യക്ഷത വഹിച്ചു. എ. സൗമ്യ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സിന്ധു, കൗൺസിലർമാരായ ലത, പുഷ്പ, ശോഭന പ്രസംഗിച്ചു.