Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geena Kumari

പ്ര​തി​യെ സ​ഹാ​യി​ച്ച പ്രോ​സി​ക്യൂ​ട്ട​ർ തെ​റി​ച്ചു; സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ വ​ൻ ട്വി​സ്റ്റ്. കേ​സി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഗീ​നാ​കു​മാ​രി​യെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ക്കി​യ​ത്. പ​ക​രം അ​ഡീ​ഷ​ണ​ൽ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ എ.​ആ​ർ. ഷാ​ജി​ക്ക് താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​മ്പ​താം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ സ​ഹാ​യി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ക്രി​മി​ന​ൽ കേ​സി​ൽ സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന പ്രോ​സി​ക്യൂ​ട്ട​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ത​ന്നെ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് നി​യ​മ​ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ​മാ​യ ന​ട​പ​ടി​യാ​ണ്.

അ​തേ​സ​മ​യം കേ​സി​ല്‍ എ.​സ​ന്തോ​ഷ് കു​മാ​റി​നെ സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. 2011-15 കാ​ല​യ​ള​വി​ൽ ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ ആ​യി​രു​ന്നു സ​ന്തോ​ഷ് കു​മാ​ർ. ക​ല്ലു​വാ​തു​ക്ക​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം, ചെ​റി​യ​തു​റ വെ​ടി​വെ​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു സ​ന്തോ​ഷ് കു​മാ​ർ.

Latest News

Corehub Up