Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Generation Cut

കാലവര്‍ഷം കനിയുന്നില്ല; വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചു

തൊ​ടു​പു​ഴ: എ​ല്‍ നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ര്‍​ന്നു​ള്ള കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ഇ​തു​മൂ​ലം ഇ​ത്ത​വ​ണ മ​ഴ​യു​ടെ അ​ള​വി​ല്‍ ഗ​ണ്യ​മാ​യ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​നി​ല​യി​ല്‍ തു​ട​രു​ന്ന​തി​നാ​ല്‍ ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ത്പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്തു ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ല്‍ താ​ഴെ​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം. പ​ല അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ് വൈ​ദ്യു​തോ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ന്‍ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ല്‍ 2321.28 അ​ടി​യാ​ണ് ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ്. സം​ഭ​ര​ണശേ​ഷി​യു​ടെ 24 ശ​ത​മാ​ന​മാ​ണി​ത്. മ​ണ്‍​സൂ​ണ്‍ സീ​സ​ണ്‍ ആ​രം​ഭി​ച്ച ജൂ​ണ്‍ ഒ​ന്നി​ന് 2316.86 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി നി​ല​വി​ല്‍ 21 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണു​ള്ള​ത്. പ​മ്പ-20, ഷോ​ള​യാ​ര്‍-13, ഇ​ട​മ​ല​യാ​ര്‍-26, കു​ണ്ട​ള-13, മാ​ട്ടു​പെ​ട്ടി-14, കു​റ്റ്യാ​ടി-29, ആ​ന​യി​റ​ങ്ക​ല്‍-12, പൊ​ന്‍​മു​ടി-32, നേ​ര്യ​മം​ഗ​ലം-60, ലോ​വ​ര്‍​പെ​രി​യാ​ര്‍-59 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ്. ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ ദി​വ​സം 2346.56 അ​ടി​വെ​ള്ള​മാ​ണ് ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം 2024ല്‍ 2328. 62 ​അ​ടി​യാ​യി​രു​ന്നു ഇ​തേ ദി​വ​സ​ത്തെ ജ​ല​നി​ര​പ്പ്.

മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യു​ന്ന​തി​നാ​ല്‍ ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് വൈ​ദ്യു​തി ഉ​ത്പാ​ദ​നം കു​റ​ച്ച് വേ​ന​ലി​ലേ​ക്കു ക​രു​തി​വ​യ്ക്കു​ക​യാ​ണ് പ​തി​വ്. ഇ​ന്ന​ലെ മൂ​ല​മ​റ്റ​ത്ത് 3.178 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി മാ​ത്ര​മാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 90.321 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​യോ​ഗം. ഇ​തി​ല്‍ 79.442 യൂ​ണി​റ്റും പു​റ​ത്തു​നി​ന്നും വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ജൂ​ണി​ല്‍ മ​ഴ കു​റ​യു​ക​യും ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടി​വ​രി​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​ത്. 2024ല്‍ ​ഇ​തേ നി​ല​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട് ഏ​താ​നും​ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​തി​ച്ചു​യ​രു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വേ​ന​ലി​ല്‍ ക​ടു​ത്ത ചൂ​ടി​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ല ദി​വ​സ​ങ്ങി​ലും റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ചി​രു​ന്നു. ഉ​പ​യോ​ഗ​ത്തി​ന​നു​സ​രി​ച്ച് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യാ​തെവ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തു പ​ല​യി​ട​ത്തും ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ അ​തു ഗ​ണ്യ​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up