Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Genetics

ഡ്രോ​ണു​ക​ൾ​ക്കും മി​സൈ​ലു​ക​ൾ​ക്കും ശേ​ഷം യു​ദ്ധ​ത്തി​നാ​യി ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ നാ​യ്ക്ക​ളെ നി​ർ​മി​ക്കാ​ൻ പാ​മ​ർ ല​ക്കി; പു​തി​യ പ്ര​തി​രോ​ധ സ്റ്റാ​ർ​ട്ട​പ്പു​മാ​യി രം​ഗ​ത്ത്

ഭാ​വി​യി​ലെ യു​ദ്ധ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മ്പോ​ൾ ന​മ്മു​ടെ മ​ന​സി​ലേ​ക്ക് വ​രു​ന്ന​ത് ഡ്രോ​ണു​ക​ളോ യു​ദ്ധ​ക്ക​ളം കീ​ഴ​ട​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് യ​ന്ത്ര​ങ്ങ​ളോ ആ​ണ്. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ നാ​യ്ക്ക​ളെ യു​ദ്ധ​രം​ഗ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് 'വാ​ർ​ഹൗ​ണ്ട്' എ​ന്ന യു​എ​സ് സ്റ്റാ​ർ​ട്ട​പ്പ്. എ​ഐ അ​ധി​ഷ്ഠി​ത ഡ്രോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന 'ആ​ൻ​ഡു​റി​ൽ' എ​ന്ന പ്ര​തി​രോ​ധ ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ പാ​മ​ർ ല​ക്കി​യാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

200 ദ​ശ​ല​ക്ഷം ഡോ​ള​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബ​യോ​ടെ​ക് സ്ഥാ​പ​ന​മാ​യ കൊ​ലോ​സ​ൽ ബ​യോ​സ​യ​ൻ​സ​സി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും പാ​മ​ർ ല​ക്കി​യും ചേ​ർ​ന്ന് ഈ ​പ്ര​തി​രോ​ധ സാ​ങ്കേ​തി​ക സ്റ്റാ​ർ​ട്ട​പ്പി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​എ​സ് സൈ​നി​ക​ർ​ക്കും നി​യ​മ​പാ​ല​ക​ർ​ക്കും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ്ക്ക​ളെ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി നി​ർ​മി​ക്കു​ക​യാ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യം.

മ​നു​ഷ്യ​ർ​ക്കും യ​ന്ത്ര​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ പ്ര​യാ​സ​ക​ര​മാ​യേ​ക്കാ​വു​ന്ന ബോം​ബ് ക​ണ്ടെ​ത്ത​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ​ങ്കീ​ർ​ണ ദൗ​ത്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ആ​രോ​ഗ്യ ദൃ​ഢ​ഗാ​ത്ര​രാ​യ നാ​യ്ക്ക​ളെ വാ​ർ​ഹൗ​ണ്ട് വി​ക​സി​പ്പി​ച്ചെ​ടു​ക്കും. നി​ല​വി​ൽ യു​എ​സ് സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ദ്യോ​ഗി​ക നാ​യ്ക്ക​ളു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും യൂ​റോ​പ്പി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്. ഇ​വ​യി​ൽ പ​ല​തും സേ​വ​ന​ത്തി​ന് അ​നു​യോ​ജ്യ​ര​ല്ലെ​ന്ന് ക​മ്പ​നി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നാ​യ്ക്ക​ളെ വാ​ങ്ങി പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്കാ​ൻ ഏ​ക​ദേ​ശം മൂ​ന്ന് വ​ർ​ഷ​ത്തോ​ളം സ​മ​യ​മെ​ടു​ക്കും.

മോ​ശം കാ​ഴ്ച​ശ​ക്തി, കാ​ൻ​സ​ർ, ഇ​ടു​പ്പെ​ല്ല് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ (hip dysplasia), പേ​ശി​ക​ളു​ടെ ബ​ല​ക്ഷ​യം തു​ട​ങ്ങി​യ ജ​നി​ത​ക രോ​ഗ​ങ്ങ​ൾ കാ​ര​ണം പ​ല നാ​യ്ക്ക​ൾ​ക്കും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ബെ​ൻ ലാം ​വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഹൗ​ണ്ടി​ന്‍റെ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ നാ​യ്ക്ക​ൾ​ക്ക് യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ പു​റ​ത്തു​നി​ന്നു​ള്ള ആ​ശ്ര​യ​ത്വം കു​റ​യ്ക്കാ​ൻ സാ​ധി​ക്കും.

പ്ര​ത്യേ​ക​ത​ക​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന നാ​യ്ക്ക​ളു​ടെ ജൈ​വ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് ബ​യോ​ബാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ക്ലോ​ണിം​ഗ് ന​ട​ത്തു​ന്ന​തി​ന് മു​ൻ​പ് നാ​യ്ക്ക​ളു​ടെ ആ​രോ​ഗ്യ​വും ആ​യു​സും പ്ര​ക​ട​ന​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ ഈ ​ഡാ​റ്റാ​ബേ​സ് ഉ​പ​യോ​ഗി​ക്കാം. ബെ​ൽ​ജി​യ​ൻ മ​ലി​നോ​യി​സ്, ലാ​ബ്ര​ഡോ​ർ റി​ട്രീ​വ​ർ, ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​വ പ്ര​ധാ​ന​മാ​യും പ​രീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ടു​പ്പെ​ല്ല് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പോ​ലു​ള്ള സാ​ധാ​ര​ണ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് പ്രാ​രം​ഭ ജീ​ൻ എ​ഡി​റ്റിം​ഗ് ശ്ര​മ​ങ്ങ​ൾ. നാ​യ്ക്ക​ളു​ടെ മ​ണ​ക്കാ​നു​ള്ള ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ന്നാ​യ്ക്ക​ളു​ടെ ഘ്രാ​ണ​ശ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​നു​ക​ൾ പി​ന്നീ​ട് ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കാം.

കൊ​ലോ​സ​ൽ ബ​യോ​സ​യ​ൻ​സ​സ് നാ​യ്ക്ക​ളു​ടെ ജീ​ൻ എ​ഡി​റ്റിം​ഗ് കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ, പാ​മ​ർ ല​ക്കി​യു​ടെ ആ​ൻ​ഡു​റി​ൽ ക​മ്പ​നി നാ​യ്ക്ക​ൾ​ക്കാ​യി സം​ര​ക്ഷ​ണ ക​വ​ച​ങ്ങ​ൾ, ക​ണ്ണ്-​ചെ​വി സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, സെ​ൻ​സ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും ഹാ​ർ​ഡ്‌​വെ​യ​റു​ക​ളും ന​ൽ​കും. ഇ​ത് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ദൗ​ത്യ​ങ്ങ​ളി​ലെ ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും.

വാ​ർ​ഹൗ​ണ്ടി​ന്‍റെ ആ​ദ്യ നാ​യ്ക്കു​ട്ടി​ക​ൾ 2027ന്‍റെ തു​ട​ക്ക​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​വ​യ്ക്ക് സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കാ​നാ​കും. അ​മേ​രി​ക്ക​ൻ ഹ്യൂ​മ​ൻ സൊ​സൈ​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​മെ​ന്നും വി​ര​മി​ച്ച നാ​യ്ക്ക​ൾ​ക്ക് പു​ന​ര​ധി​വാ​സ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up