Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geo-tagging

Wayanad

വ​ന​ങ്ങ​ളി​ലെ പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ ജി​യോ ടാ​ഗിം​ഗ് ത​ട​യു​ന്ന​തി​ന് ക​ത്ത്

ക​ല്‍​പ്പ​റ്റ: വ​ന​ങ്ങ​ളി​ലെ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള ഇ​ട​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി ജി​യോ ടാ​ഗ് ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​തി​ന് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ എ​ന്നി​വ​ര്‍​ക്ക് ക​ത്തെ​ഴു​തി. എ​ന്‍. ബാ​ദു​ഷ (വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി), വീ​ണ മ​രു​തൂ​ര്‍ (ഫ​യ​ര്‍ ഫ്രീ ​ഫോ​റ​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം), അ​ഡ്വ. ടി.​എ​സ്. സ​ന്തോ​ഷ് (എ​എ​ന്‍​ഇ​സി ട്ര​സ്റ്റ്, എ​റ​ണാ​കു​ളം), ടി.​വി. രാ​ജ​ന്‍ (ന​ദി സം​ര​ക്ഷ​ണ സ​മി​തി, കോ​ഴി​ക്കോ​ട്),അ​ന്‍​വ​ര്‍ സാ​ദ​ത്ത് (പ്ര​ള​യാ​ന​ന്ത​ര നി​ല​മ്പൂ​ര്‍), എം. ​ര​മി​ത്ത്(​സ​ഹ്യാ​ദ്രി സ​മ്മി​റ്റ്),കെ.​എ. സു​ലൈ​മാ​ന്‍ (കേ​ര​ള​ത്തി​ലെ വ​ന്യ​ത, ഇ​ടു​ക്കി),എം.​എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍ (എ​സ്പി​സി​എ, ഇ​ടു​ക്കി) എ​ന്നി​വ​രാ​ണ് കൂ​ട്ടാ​യി ക​ത്തെ​ഴു​തി​യ​ത്.

ബ്ലോ​ഗ​ര്‍​മാ​ര്‍, വ്‌​ളോ​ഗ​ര്‍​മാ​ര്‍, വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍, ടൂ​റി​സ്റ്റു​ക​ള്‍, വ്യാ​ജ പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​തീ​വ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന വ​ന്യ​ജീ​വി ആ​വാ​സ​വ്യ​വ​സ്ഥ​ക​ളും കാ​ടി​ന്‍റെ മ​ര്‍​മ​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളും ജി​യോ ടാ​ഗ് ചെ​യ്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. വ​ന​ത്തി​ലെ വെ​ള​ള​ച്ചാ​ട്ട​ങ്ങ​ള്‍, മ​ല​ത്ത​ല​പ്പു​ക​ള്‍, പു​ല്‍​മേ​ടു​ക​ള്‍, താ​ഴ്‌​വ​ര​ക​ള്‍,വ​ന്യ​ജീ​വി സാ​ന്നി​ധ​ദ്ധ്യ​മു​ള​ള പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ജി​യോ ടാ​ഗ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ ഗൈ​ഡു​മാ​ര്‍ ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​രും ജി​യോ മാ​പ്പിം​ഗ് ന​ട​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന​കം കേ​ര​ള​ത്തി​ലെ 250 ഓ​ളം അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള വ​ന്യ​ജീ​വി ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളും മ​ര്‍​മ കേ​ന്ദ്ര​ങ്ങ​ളും ഗൂ​ഗി​ള്‍ പ്ലാ​റ്റു​ഫോ​മി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ടാ​ഗ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ന​വേ​ട്ട​ക്കാ​ര്‍, മാം​സ​ത്തി​ന് മൃ​ഗ​ങ്ങ​ളെ നാ​യാ​ടു​ന്ന​വ​ര്‍, മ​രം കൊ​ള്ള​ക്കാ​ര്‍ എ​ന്നി​വ​ര്‍ ജി​യോ ടാ​ഗിം​ഗ് ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള​ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

Latest News

Corehub Up