Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Georgia

സ്റ്റാലിന്‍റെ 40,000 കുപ്പി വീഞ്ഞ് ലേലം ചെയ്യും

ടി​​​ബ്‌​​​ലി: സോ​​​വ്യ​​​റ്റ് ഏ​​​കാ​​​ധി​​​പ​​​തി സ്റ്റാ​​​ലി​​​ന്‍റെ ശേ​​​ഖ​​​ര​​​ത്തി​​​ലെ 40,000 കു​​​പ്പി വീ​​​ഞ്ഞ് ജോ​​​ർ​​​ജി​​​യ സ​​​ർ​​​ക്കാ​​​ർ ലേ​​​ല​​​ത്തി​​​നു വ​​​യ്ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടി​​​ബ്‌​​​ലി​​​സി​​​യി​​​ൽ വീ​​​ഞ്ഞുകു​​​പ്പി​​​ക​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന അ​​​റ സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​ദ്യ​​​മാ​​​യി തു​​​റ​​​ന്നു. നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള ഫ്രാ​​​ൻ​​​സി​​​ലെ മു​​​ന്തി​​​യ​​​ ത​​​രം വീ​​​ഞ്ഞു​​​ക​​​ൾ അ​​​ട​​​ക്കം ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന ജോ​​​ർ​​​ജി​​​യ​​​യി​​​ൽ ജ​​​നി​​​ച്ച ജോ​​​സ​​​ഫ് സ്റ്റാ​​​ലി​​​ന് വൈ​​​ൻ ശേ​​​ഖ​​​രി​​​ക്കൽ ഹ​​​ര​​​മാ​​​യി​​​രു​​​ന്നു. 1917ലെ ​​​വി​​​പ്ല​​​വ​​​ത്തി​​​ൽ അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച ക​​​മ്യൂ​​​ണി​​​സ്റ്റു​​​ക​​​ൾ റ​​​ഷ്യ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി​​​മാ​​​രു​​​ടെ വീ​​​ഞ്ഞു​​ശേ​​​ഖ​​​ര​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

1924 മു​​​ത​​​ൽ മ​​​ര​​​ണ​​​പ്പെ​​​ടു​​​ന്ന 1953 വ​​​രെ സോ​​​വ്യറ്റ് യൂ​​​ണി​​​യ​​​ൻ ഭ​​​രി​​​ച്ച സ്റ്റാ​​​ലി​​​ന്‍റെ കീ​​​ഴി​​​ലാ​​​യി ഈ ​​​വീ​​​ഞ്ഞു​​ശേ​​​ഖ​​​രം. സ്റ്റാ​​​ലി​​​ൻ സ്വ​​​ന്ത​​​മാ​​​യും പ​​​ല​​​ത​​​രം വീ​​​ഞ്ഞു​​​ക​​​ൾ ശേ​​​ഖ​​​ര​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ‌

‌വീ​ഞ്ഞി​ന്‍റെ ഉ​ത്ഭ​വ​സ്ഥ​ല​മെ​ന്നാ​ണ് ജോ​ർ​ജി​യ സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 8000 വ​ർ​ഷം മു​ന്പ് ഇ​വി​ടെ വീ​ഞ്ഞ് ഉ​ത്പാ​ദി​ച്ചു തു​ട​ങ്ങി​യി​രു​ന്ന​ത്രേ.

International

തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ജോ​ർ​ജി​യ​യി​ൽ ത​ക​ർ​ന്നു​വീ​ണു

ടി​ബി​ലി​സി: തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ജോ​ർ​ജി​യ​യി​ൽ ത​ക​ർ​ന്നു​വീ​ണു. വി​മാ​നം ത​ക​ർ​ന്നു​വീ​ണ വി​വ​രം തു​ർ​ക്കി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് അ​റി​യി​ച്ച​ത്.

20 പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​സ​ർ​ബ​യ്ജാ​നി​ൽ നി​ന്ന് തു​ർ​ക്കി​യി​ലേ​യ്ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

വി​മാ​നം ക​ണ്ടെ​ത്താ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും തു​ർ​ക്കി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Corehub Up