Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Getting

ജ​​യ​​സൂ​​ര്യ പ​​ടി​​യി​​റ​​ങ്ങു​​ന്നു

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ന്‍ പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് സ​​ന​​ത് ജ​​യ​​സൂ​​ര്യ പ​​ടി​​യി​​റ​​ങ്ങു​​ന്നു. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ഒ​​രു ജ​​യം​​പോ​​ലും ഇ​​ല്ലാ​​തെ ടീം ​​പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് ജ​​യ​​സൂ​​ര്യ​​യു​​ടെ തീ​​രു​​മാ​​നം.

ര​​ണ്ട് മാ​​സം മു​​മ്പു​​ത​​ന്നെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് ദീ​​ര്‍​ഘ​​കാ​​ലം തു​​ട​​രാ​​ന്‍ ആ​​ഗ്ര​​ഹ​​മി​​ല്ലെ​​ന്ന് ജ​​യ​​സൂ​​ര്യ പ​​റ​​ഞ്ഞി​​രു​​ന്നു. സൂ​​പ്പ​​ര്‍ എ​​ട്ട് ഗ്രൂ​​പ്പ് ര​​ണ്ടി​​ല്‍ പാ​​ക്കി​​സ്ഥാ​​ന് എ​​തി​​രാ​​യ അ​​ഞ്ച് റ​​ണ്‍​സ് തോ​​ല്‍​വി​​ക്കു പി​​ന്നാ​​ലെ​​യാ​​ണ് ജ​​യ​​സൂ​​ര്യ ത​​ന്‍റെ തീ​​രു​​മാ​​നം അ​​റി​​യി​​ച്ച​​ത്.

അ​​തേ​​സ​​മ​​യം, ഈ ​​മാ​​സം 13 മു​​ത​​ല്‍ അ​​ഫ്ഗാ​​നി​​സ്ഥാ​​ന് എ​​തി​​രാ​​യ വൈ​​റ്റ് ബോ​​ള്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യ്ക്കു മു​​മ്പ് ടീം ​​വി​​ടു​​മോ എ​​ന്ന കാ​​ര്യം ജ​​യ​​സൂ​​ര്യ വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല. ഈ ​​വ​​ര്‍​ഷം ജൂ​​ണ്‍​വ​​രെ​​യാ​​ണ് ജ​​യ​​സൂ​​ര്യ​​യു​​ടെ ക​​രാ​​ര്‍.

Latest News

Corehub Up