നടി റോഷ്ന ആൻ റോയ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. എന്നാൽ അതിനൊപ്പം തന്നെ വന്ന കമന്റും അതിന് താരം നൽകിയ മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്. മുൻ ഭർത്താവ് കിച്ചുവുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റ്.
പെയ്ഡ് സബ്സ്ക്രിപ്ഷൻ തുടങ്ങുന്നതിന്റെ ഭാഗമായി അതീവ ഗ്ലാമറസ് ചിത്രങ്ങൾ റോഷ്ന തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് ‘കിച്ചു രക്ഷപ്പെട്ടു’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നായിരുന്നു റോഷ്നയുടെ മറുപടി.