Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glaucoma Treatment

Family Health

ഗ്ലോക്കോമയ്ക്ക് ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമാണോ..?

ക​ണ്ണി​ൽ നി​ന്ന് ത​ല​ച്ചോ​റി​ലേ​ക്ക് ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന കാ​ഴ്ചഞ​ര​മ്പി​ന് സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ മൂ​ലം വ​രു​ന്ന നേ​ത്ര​രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. ക​ണ്ണി​ന​ക​ത്തെ പ്ര​ഷ​ർ ഉ​യ​ർ​ന്ന അ​ള​വി​ൽ ആ​കു​മ്പോ​ൾ നേ​ത്ര​നാ​ഡി​ക്ക് ക്ഷ​തം സം​ഭ​വി​ക്കു​ക​യും അ​ത് കാ​ഴ്ച വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

ഗ്ലോ​ക്കോ​മ: അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​വ​ർ

  • പ്ര​മേ​ഹം, സി​ക്ക​ൾ സെ​ൽ അ​നീ​മി​യ എ​ന്നീ രോ​ഗ​ങ്ങ​ൾ
    * മ​യോ​പ്പി​യ അ​ഥ​വാ ഷോർട്ട് സൈറ്റ് ഉ​ള്ള വ്യ​ക്തി​ക​ൾ
    * ക​ണ്ണി​ന് എ​ന്തെ​ങ്കി​ലും പ​രി​ക്കോ ശ​സ്ത്ര​ക്രി​യ​യോ ചെ​യ്തി​ട്ടു​ള്ള​വ​ർ
    * വ​ള​രെ​ക്കാ​ലം സ്റ്റി​റോ​യ്ഡ് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​വ​ർ
    ഇ​ങ്ങ​നെ​യു​ള്ള​വ​ർ എ​ല്ലാ​വ​ർ​ഷ​വും കൃ​ത്യ​മാ​യി നേ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

ഗ്ലോ​ക്കോ​മ ടെ​സ്റ്റു​ക​ൾ

വി​ശ​ദ​മാ​യ നേ​ത്ര പ​രി​ശോ​ധ​ന

1. കാ​ഴ്ച​ശ​ക്തി ഞ​ര​മ്പി​ന്‍റെ Dilated Fundus examination ആ​വ​ശ്യ​മാ​ണ്
2. ടോ​ണോ​മെ​ട്രി - ക​ണ്ണി​ന്‍റെ നോ​ർ​മ​ൽ IOP (ഇ​ൻ​ട്രാ ഒ​ക്കു​ല​ർ പ്ര​ഷ​ർ )
12-20 ആ​ണ്. ടോ​ണോ​മീ​റ്റ​ർ എ​ന്ന ഉ​പ​ക​ര​ണം ക​ണ്ണി​ന്‍റെ മ​ർ​ദം അ​ള​ക്കു​ന്നു.
3. പെ​രി​മെ​ട്രി അ​ഥ​വാ Visual Field: കാ​ഴ്ച​യു​ടെ പ​രി​ധി അ​ഥ​വാ വിഷ്വൽ ഫീൽഡ് (visual field) ചു​രു​ങ്ങി വ​രു​ന്ന​താ​ണ് ഗ്ലോ​ക്കോ​മ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണം. ഈ ​ടെ​സ്റ്റി​ലൂ​ടെ കാ​ഴ്ച​യു​ടെ പ​രി​ധി അ​ള​ക്കു​ന്നു.
ഇ​തു​കൂ​ടാ​തെ പാ​ക്കി​മെ​ട്രി (Pachymetry) - കോ​ർ​ണി​യ​യു​ടെ ക​ട്ടി അ​ള​ക്ക​ൽ, ക​ണ്ണി​ന്‍റെ ഡ്രെ​യി​നേ​ജ് ആം​ഗി​ൾ പ​രി​ശോ​ധി​ക്കു​ന്ന ഗോണിയോസ്കോപി(gonioscopy) എ​ന്നി​വ​യും ആ​വ​ശ്യ​മാ​ണ്.

ചി​കി​ത്സ

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ വേ​ണ്ട ഒ​രു രോ​ഗ​മാ​ണ് ഗ്ലോ​ക്കോ​മ. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി ഐ ഡ്രോപ്സ് ക​ണ്ണി​ന്‍റെ മ​ർ​ദം നി​യ​ന്ത്രി​ക്കാ​നും നേ​ത്ര​നാ​ഡി​യു​ടെ കേ​ടു​പാ​ടു​ക​ൾ ത​ട​യാ​നും വി​ജ​യ​ക​ര​മാ​യി സ​ഹാ​യി​ക്കു​ന്നു.

ലേ​സ​ർ ചി​കി​ത്സ -

ക​ണ്ണി​ന്‍റെ ഡ്രെ​യി​നേ​ജ് ആം​ഗി​ളി​ലേ​ക്ക് വേ​ദ​നാ​ര​ഹി​ത​മാ​യ ലേ​സ​ർ ര​ശ്മി ക​ട​ത്തി​വി​ട്ട് സു​ഷി​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. Laser trabeculoplasty എ​ന്നാ​ണ് ഈ ​ചി​കി​ത്സാ​രീ​തി അ​റി​യ​പ്പെ​ടു​ന്ന​ത്.

ശ​സ്ത്ര​ക്രി​യ -

തു​ള്ളിമ​രു​ന്നും ലേ​സ​റും ഫ​ല​പ്ര​ദ​മ​ല്ല​ങ്കി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡ്രെ​യി​നേ​ജ് ചാ​ന​ൽ സൃ​ഷ്ടി​ച്ച് ക​ണ്ണി​ന്‍റെ പ്ര​ഷ​ർ കു​റ​യ്ക്കാം. MIGS – Minimally Invasive glaucoma surgery - ക​ണ്ണി​ന്‍റെ മ​ർ​ദം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു ചെ​റി​യ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് ക​ണ്ണി​ൽ നി​ന്ന് അ​ക്വ​സ് ഹ്യൂ​മ​ർ ദ്രാ​വ​കം ഒ​ഴു​കാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യാ​ണ്.

വിവരങ്ങൾ: ഡോ. അഞ്ജു ഹരീഷ്,
കൺസൾട്ടന്‍റ് ഓഫ്ത്താൽമോളജിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം.

Latest News

Corehub Up