Business
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ഗ്ലോബല്‍ ഗോള്‍ഡ് സിറ്റി (ജിജിസി) എന്ന പേരില്‍ ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി സ്ഥാപിക്കുന്നതിനായി ഗോള്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പറേഷന് (കിന്‍ഫ്ര) ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സ്വര്‍ണത്തിന്റെ ശുദ്ധീകരണം മുതല്‍ വിപണനം വരെയുള്ള മുഴുവന്‍ വിപണി ശൃംഖലയെയും ഏകീകരിക്കുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റിയായാണ് ജിജിസി വിഭാവനം ചെയ്തിരിക്കുന്നത്. മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ കിന്‍ഫ്ര ചെയര്മാന് സന്തോഷ് കോശി തോമസും ഗോള്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ എസ്. തരുജും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
3.5 ലക്ഷം കോടിയുടെ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ കേരളത്തിന്റെ സ്വര്‍ണവ്യാപാരമേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപം കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ, വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുരാജ് പി.എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Kerala
കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമത്തിന്റെ തുടർച്ചയാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനത്തിന്റെ പൂർണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ആത്മപരിശോധനയും ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും മുഖ്യാതിഥിയും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു. വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനും സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ സ്വാഗതം പറഞ്ഞു.
മതം മനുഷ്യനെ വിഭജിക്കാൻ വേണ്ടിയല്ല, മനുഷ്യനെ മനുഷ്യനോട് ചേർക്കാനാണെന്ന് മിയാവോ ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിൽ പറഞ്ഞു. സാഹിത്യ സമ്മേളനം ഫാ. ബോബി ജോസ്, പ്രഫ. ജോർജ് തോമസ്, ഷിജി ജോൺസൺ, രേഖ കെ. എന്നിവരടങ്ങുന്ന പാനൽ നിയന്ത്രിച്ചു.
റിലിജിയസ് പാർലമെന്റിൽ സിസ്റ്റർ ഡോ. ആർദ്ര, സിസ്റ്റർ ജെസി മരിയ, ബിഷപ് മാർ ജോർജ് പള്ളിപ്പറമ്പിൽ, പ്രഫ. കവിയൂർ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
വിമൻസ് പാർലമെന്റിൽ ദയാ ബായി, സിസ്റ്റർ ഡോ. ജോവാൻ ചുങ്കപുര എന്നിവരും മീഡിയ പാർലമെന്റിൽ ബ്ലെസി, ഡോ.ബിബു നാരായണൻ, ബിജോയ് ചെറിയാൻ, ജോസ് ഡേവിഡ് എന്നിവരും വിദ്യാഭ്യാസ പാർലമെന്റിൽ പ്രഫ. ഡോ. റൂബിൾ രാജ്, ഡോ. കെ. കമല, അഭിലാഷ് ജോസഫ്, ഡോ.തോമസ് ഏബ്രഹാം, ഡോ. ജിജി കൂട്ടുമ്മൽ എന്നിവരും പങ്കെടുത്തു.