Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Leaders In

Europe

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തി​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ഗോ​ള നേ​താ​ക്ക​ൾ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ

 സൂ​റി​ച്ച്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (WMC) ഗ്ലോ​ബ​ൽ നേ​തൃ​ത്വ​ത്തി​ന്‍റെയും സ്വി​റ്റ്സ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം 2026 ന​വം​ബ​ർ 7 ശ​നി​യാ​ഴ്ച സൂ​റി​ച്ചി​ന് സ​മീ​പ​മു​ള്ള റാ​ഫ്സി​ൽ ന​ട​ക്കും. ‘മെ​ല​ഡി ഓ​ഫ് കേ​ര​ളം – റി​ഥം ഓ​ഫ് കേ​ര​ളം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന​യു​ടെ ആ​ഗോ​ള, റീ​ജ​ണ​ൽ, പ്രൊ​വി​ൻ​ഷ്യ​ൽ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

 വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷാ​ജി മാ​ത്യു മു​ള​മൂ​ട്ടി​ൽ, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ​ണ്ണി ജി. ​വെ​ളി​യ​ത്ത്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, യൂ​റോ​പ്പ് റീ​ജൺ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി പ​ന്നാ​ര​കു​ന്നേ​ൽ എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 യൂ​റോ​പ്പ് റീ​ജണിന്‍റെ പ്ര​തി​നി​ധീ​ക​രി​ച്ച് ചെ​യ​ർ​മാ​ൻ ന​ജീ​ബ് അ​ർ​ക്കാ​ഡി​യ, പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ജോ​സ​ഫ്, ട്ര​ഷ​റ​ർ അ​നി​ത് എം. ​ചാ​ക്കോ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

 സ്വി​റ്റ്സ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജി​മ്മി കോ​ര​ട്ടി​ക്കാ​ട്ട് ത​റ​യി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ​സ​ൺ കൂ​ട്ട​ത്തി​ൽ, സെ​ക്ര​ട്ട​റി ജി​നു ജോ​ർ​ജ്, ട്ര​ഷ​റ​ർ ജോ​ഷി ത്രി​ശ​ത്തു​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

 ഗാ​യ​ക​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, അ​ഭി​ജി​ത്ത് കൊ​ല്ലം, ക്രി​സ്റ്റ​ക​ല, അ​പ​ർ​ണ അ​ശോ​ക് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സം​ഗീ​ത​സം​വി​ധാ​യ​ക​നും കീ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്റ്റു​മാ​യ റോ​ണി റാ​ഫേ​ലും സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ ജ​സ്റ്റി​നും സം​ഗീ​ത​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. കേ​ര​ളീ​യ നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

 2026 ന​വം​ബ​ർ 7ന് ​വൈ​കി​ട്ട് നാ​ലി​ന് പ്ര​വേ​ശ​നം ആ​രം​ഭി​ക്കും. 4.30ന് ​ഔ​ദ്യോ​ഗി​ക സ​മ്മേ​ള​ന​വും നേ​തൃ​സം​ഗ​മ​വും ന​ട​ക്കും. വൈ​കി​ട്ട് ആ​റി​ന് ഉ​ദ്ഘാ​ട​ന നൃ​ത്ത​പ​രി​പാ​ടി​യും രാ​ത്രി 7.30ന് ​ഗാ​ന​മേ​ള​യും ആ​രം​ഭി​ക്കും. രാ​ത്രി 10.30ന് ​ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. സാ​ൽ​സ്പോ​ർ​ട്ട്ഹാ​ലെ, 8197 റാ​ഫ്സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​ണ് പ​രി​പാ​ടി​യു​ടെ വേ​ദി.

 കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം യൂ​റോ​പ്പി​ലെ മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​തും പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മാ​ണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ​യും സ​മീ​പ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

 കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കും: www.wmcswiss.com/kp2026

Latest News

Corehub Up