Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global War

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് റേ​സ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​ന്‍റെ മി​സൈ​ൽ ശേ​ഷി​യെ ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​മാ​ൻ​ഡ​ർ പ്ര​സ് ടി​വി​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ക്കാ​ൻ ക​പ്പ​ലു​ക​ളി​ൽ നി​ന്ന് പ​ണ​മീ​ടാ​ക്കാ​ൻ ഇ​റാ​ൻ തീ​രു​മാ​നി​ച്ചു. സു​ര​ക്ഷ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക ഇ​റാ​നി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ ക​പ്പ​ലു​ക​ൾ​ക്ക് നാ​വി​ക ഉ​പ​രോ​ധം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും അ​ട​യ്ക്കാ​ൻ ക​ടു​ത്ത തീ​രു​മാ​നം ഇ​റാ​ൻ എ​ടു​ത്ത​ത്.

ഇ​റാ​ൻ യു​റേ​നി​യം ശേ​ഖ​രം കൈ​മാ​റു​മെ​ന്നും ആ​ണ​വ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​മെ​ന്നു​മു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ഇ​റാ​ൻ ത​ള്ളി. അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച്ച​ക്കു​ള്ളി​ൽ ധാ​ര​ണ​യി​ല്ലെ​ങ്കി​ൽ ആ​ക്ര​മ​ണം തു​ട​രു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

Latest News

Corehub Up