Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Globally

America

‘ന​മ്മു​ടെ റേ​ഡി​യോ' ആ​പ്പ് ആ​ഗോ​ള​ത​ല​ത്തി​ൽ പു​റ​ത്തി​റ​ക്കി

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ശ്രോ​താ​ക്ക​ളെ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് ആ​ഗോ​ള​ത​ല​ത്തി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്ത വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന 'ന​മ്മു​ടെ റേ​ഡി​യോ' ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം കേ​ര​ളം പി​റ​വി ദി​ന​മാ​യ ന​വം​ബ​ര് 1 ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ചു.

ഫൗ​ണ്ട​റും സിഇ​ഒയു​മാ​യ ജോ​സി ജോ​ർ​ജ്, കോ-​ഫൗ​ണ്ട​റും സി​ഒ​ഒ​യു​മാ​യ ഫ്രാ​ൻ​സി​സ് പൈ​നാ​പ്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മ്യൂ​ണി​റ്റി കേ​ന്ദ്രീ​കൃ​ത​മാ​യ ഈ ​പു​തി​യ ഡി​ജി​റ്റ​ൽ മാ​ധ്യ​മ സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. നി​ഷ, ജീ​ജി പി. ​സ്ക​റി​യ എ​ന്നി​വ​ർ ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ അ​വ​താ​ര​ക​രാ​യി​രു​ന്നു.

എം​സി​മാ​രു​ടെ സ്വാ​ഗ​ത​ത്തോ​ടെ​യും കൗ​ണ്ട്ഡൗ​ണോ​ടെ​യും ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളെ മൊ​ബൈ​ൽ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് റേ​ഡി​യോ കേ​ൾ​ക്കാ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ട് ആ​പ്പ് സൈ​ൻ-​അ​പ്പ് ക്യാ​മ്പ​യി​ൻ ന​ട​ന്നു. ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ, ഫൗ​ണ്ട​ർ ജോ​സി ജോ​ർ​ജ് സ്റ്റേ​ഷ​ന്റെ ഭാ​വി കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വയ്ക്കു​ക​യും അ​വ​ത​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സം​സാ​രി​ച്ച കോ-​ഫൗ​ണ്ട​ർ ഫ്രാ​ൻ​സി​സ് പൈ​നാ​പ്പ​ള്ളി റേ​ഡി​യോ​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ​ക്കു​റി​ച്ചും ക​മ്മ്യൂ​ണി​റ്റി ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കി.

പ്രാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം തൃ​ശൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ലൈ​വ് സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സി​ത്താ​ര നെ​റ്റ്‌​വ​ർ​ക്കിന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ സ്റ്റേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ജിം​ഗി​ളി​ന്‍റെ ലൈ​വ് പ്ര​കാ​ശ​ന​വും ന​ട​ന്നു. പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ​യും ആ​ഗോ​ള സാ​മൂ​ഹി​ക നേ​താ​ക്ക​ളു​ടെ​യും ആ​ശം​സ​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ബ്രോ​ഡ്കാ​സ്റ്റ് ഡ​യ​റ​ക്ട​ർ മീ​നാ ചി​റ്റി​ല​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന 'മീ​റ്റ് ദ ​ടീം' (Meet the Team) വി​ഭാ​ഗം ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തെ​ക്കു​റി​ച്ച് അ​വ​ർ സം​സാ​രി​ച്ചു.

ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഹ്ര​സ്വ വീ​ഡി​യോ​യ്ക്ക് ശേ​ഷം പ്ര​വ​ർ​ത്ത​ക​രെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.​ യു​വ​ത​ല​മു​റ​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 'യൂ​ത്ത് റേ​ഡി​യോ വീ​ഡി​യോ' പ്ര​കാ​ശ​നം ചെ​യ്യു​ക​യും ജു​വ​ലി​ൻ പ്രൊ​ജ​ക്റ്റി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു. ജോ​സ​ഫ് ചി​റ​യി​ൽ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യൂ​ത്ത് സ​ഗ്മെ​ന്റി​ൽ അ​രി​സോ​ണ​യി​ലെ ഫീ​നി​ക്സി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

പ്ര​ദേ​ശി​ക കൂ​ട്ടാ​യ്മ വ​ള​ർ​ത്തു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച പ്ര​മു​ഖ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങും വേ​ദി​യി​ൽ ന​ട​ന്നു. ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ളെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും റേ​ഡി​യോ​യു​ടെ വ​ള​ർ​ച്ച​യി​ലെ പ​ങ്കാ​ളി​ക​ളാ​യി അ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ, 'ന​മ്മു​ടെ ഇ​വ​ന്‍റ്സ്', 'ന​മ്മു​ടെ ലോ​ക്ക​ൽ' എ​ന്നീ സം​രം​ഭ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

ജോ​ബി പാ​ലാ​യു​ടെ മി​മി​ക്രി, മെ​ന്റ​ലി​സ്റ്റ് നി​വി​ൻ വി​ൽ​ഫ്ര​ഡി​ന്‍റെ മാ​ജി​ക്/​ഇ​ല്യൂ​ഷ​ൻ ഷോ ​എ​ന്നി​വ​യും കാ​ണി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച 'പ്ലേ ​ആ​ൻ​ഡ് വി​ൻ' മ​ത്സ​ര​ങ്ങ​ളും ച​ട​ങ്ങി​ന് വി​നോ​ദ​മേ​കി.​ അ​ന്ത​രി​ച്ച പ്ര​ശ​സ്ത സാം​സ്കാ​രി​ക നാ​യ​ക​ൻ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക അ​നു​സ്മ​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് "പാ​ടു​ന്ന പാ​തി​രി" എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ഫാ​. പോ​ൾ പൂ​വ​ത്തി​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​വി​രു​ന്നും ന​ട​ന്നു. അ​നു​സ്മ​ര​ണ​ത്തി​നും സം​ഗീ​ത പ​രി​പാ​ടി​ക്കും ശേ​ഷം പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ​വും ഒ​രു​ക്കി​യി​രു​ന്നു. കോ-​ഫൗ​ണ്ട​ർ ഫ്രാ​ൻ​സി​സ് പൈ​നാ​പ്പ​ള്ളി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച​തോ​ടെ ച​രി​ത്ര​പ​ര​മാ​യ ഈ ​റേ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങ് സ​മാ​പി​ച്ചു.

Latest News

Corehub Up