Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Go To School Without Fear

Alappuzha

പേടിയില്ലാതെ ഞങ്ങൾക്ക് സ്കൂളിൽ പോകണം...

ച​മ്പ​ക്കു​ളം: പൂ​പ്പ​ള്ളി ച​മ്പ​ക്കു​ളം റോ​ഡി​ലും, മ​ങ്കൊ​മ്പ് ച​മ്പ​ക്കു​ളം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും പു​ല്ലും കാ​ടും വ​ള​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്രി​ക​ർ ഭീ​തി​യി​ൽ .റോ​ഡി​ന് വ​ശ​ത്തെ ടാ​ർ​മാ​ർ​ക്ക്ക​ഴി​ഞ്ഞും പു​ല്ല് വ​ള​ർ​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പു​ല്ലി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

എ​തി​രേ വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ൽ ചെ​റു വാ​ഹ​ന​ങ്ങ​ൾ വ​ശ​ത്തേ​ക്ക്  ഒ​തു​ക്കു​മ്പോ​ഴും ഈ ​പു​ൽ​കൂ​ട്ട​ത്തി​ലേ​യ്ക്കാ​ണ് ഒ​തു​ക്കേ​ണ്ടി വ​രു​ന്ന​ത്.

മ​ഞ്ഞു​കാ​ലം വി​ഷ​പ്പാ​മ്പു​ക​ളു​ടെ​യും മ​റ്റ് ഇ​ഴ ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യം കൂ​ടു​ത​ലു​ണ്ടാ​കു​ന്ന സ​മ​യ​മാ​ണ്. വ​ഴി​യി​റ​മ്പി​ലും റോ​ഡി​ലും രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ഷ​പ്പാമ്പു​ക​ളെ​യും മ​റ്റ് ഇ​ഴ ജ​ന്തു​ക്ക​ളെ​യും കു​ട്ട​നാ​ട്ടി​ൽ കാ​ണു​ക പ​തി​വാ​ണ്. ​

ച​മ്പ​ക്കു​ളം, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ്‌​കൂ​ളു​ക​ളി​ലേ​യും നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര ചെ​യ്യു​ന്ന​ത്.
ഈ ​വ​ർ​ഷം ത​ന്നെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ൽ പാ​മ്പ് ക​ടി​യേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചി​രു​ന്നു.

അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന് വ​ശ​ത്തെ പു​ല്ല് വെ​ട്ടി​മാ​റ്റി അ​പ​ക​ട​ര​ഹി​ത യാ​ത്ര ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് നെ​ടു​മു​ടി, ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്

Latest News

Corehub Up