അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരേ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയ ലൗതാരൊ മാര്‍ട്ടിനെസ് സഹതാരം ലയണല്‍ മെസിയെ കെട്ടിപ്പിടിച്ച് കണ്ണീര്‍വാര്‍ത്തു.
90+2-ാം മിനിറ്റില്‍ മെസിയുടെ ക്രോസില്‍നിന്ന് ഹെഡറിലൂടെയായിരുന്നു അര്‍ജന്റീനയുടെ ജയംകുറിച്ച ലൗതാരൊയുടെ ഗോള്‍. അര്‍ജന്റീനയെ ജയിപ്പിക്കുന്ന ഗോള്‍ നേടുമെന്ന് നേരത്തേ സ്വപ്നം കണ്ടതായി മത്സരശേഷം ലൗതാരൊ പറഞ്ഞു.
""ഞാന്‍ ഇതു സ്വപ്നം കണ്ടിരുന്നു. അലക്സിസിനോട് (മക് അലിസ്റ്റര്‍) ഞാന്‍ സ്കോര്‍ ചെയ്യാന്‍ പോകുന്നുവെന്നും പറഞ്ഞു. ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ഫക്കുണ്ഡോ മെദിനയോടും ഞാന്‍ ഗോള്‍ നേടുമെന്നു പറഞ്ഞു. അച്ഛന് എനിക്ക് ആദ്യമായി ഒരുജോഡി ബൂട്ട്സ് വാങ്ങിത്തന്നപ്പോൾ മുതല്‍ സ്വപ്നം കണ്ടിരുന്ന ഗോളാണിത്.''- മത്സരശേഷം ലൗതാരൊ മാര്‍ട്ടിനെസ് വെളിപ്പെടുത്തി.