Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Not A Major Factor

സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന ഘ​ട​ക​​മാ​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഇ​​​ട​​​തു മു​​​ന്ന​​​ണി​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന് പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ക​​​മാ​​​യ​​​താ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​രാ​ജ​യ​ത്തി​നു കാ​ര​ണം ശ​​​ബ​​​രി​​​മ​​​ല​​​യ​​​ല്ല, വ്യ​​​ത്യ​​​സ്ത ഘ​​​ട​​​ക​​​ങ്ങ​​​ൾ ആ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഒ​​​രു കാ​​​ര​​​ണം ഇ​​​താ​​​കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ശ​​​ബ​​​രി​​​മ​​​ല എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ​​​രാ​​​ജ​​​യ കാ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​ളം ന​​​ഗ​​​ര​​​സ​​​ഭ ഇ​​​ത്ത​​​വ​​​ണ ബി​​​ജെ​​​പി​​​ക്ക് ന​​​ഷ്ട​​​മാ​​​കു​​​ക​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ബി​​​ജെ​​​പി വി​​​ജ​​​യ​​​ത്തോ​​​ട് അ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തും ന​​​ഷ്ട​​​മാ​​​യി. ഈ ​​​പ്ര​​​ത്യേ​​​ക വി​​​ഷ​​​യം ബാ​​​ധി​​​ച്ചെ​​​ങ്കി​​​ൽ ഇ​​​വി​​​ടെ​​​യെ​​​ല്ലാം എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടേ​​​ണ്ട​​​ത​​​ല്ലേ. ഇ​​​തി​​​ൽ ബി​​​ജെ​​​പി​​​ക്ക് വ​​​ലി​​​യ വി​​​ജ​​​യം ല​​​ഭി​​​ക്കേ​​​ണ്ട​​​ത​​​ല്ലേ.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ബി​​​ജെ​​​പി​​​യും യു​​​ഡി​​​എ​​​ഫും വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. പാ​​​ട്ടാ​​​യും മ​​​റ്റു പ​​​ല​​​ത​​​ര​​​ത്തി​​​ലും പ്ര​​​ത്യേ​​​ക രീ​​​തി​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ത് ഉ​​​യ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു.

എ​​​ന്നാ​​​ൽ, ഇ​​​തി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ഒ​​​രു ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു കൊ​​​ണ്ടു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട് സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യി യോ​​​ജി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ന് കാ​​​ര​​​ണം ബി​​​ജെ​​​പി​​​യും യു​​​ഡി​​​എ​​​ഫും ചേ​​​ർ​​​ന്ന പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ മു​​​ന്ന​​​ണി​​​യാ​​​യി​​​രു​​​ന്നു. എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ഒ​​​ന്നി​​​ച്ച് അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം ബി​​​ജെ​​​പി​​​യും യു​​​ഡി​​​എ​​​ഫും താ​​​ത്കാ​​​ലി​​​ക നേ​​​ട്ട​​​ത്തി​​​നു വേ​​​ണ്ടി ന​​​ട​​​ത്തി. ബി​​​ജെ​​​പി ഉ​​​യ​​​ർ​​​ത്തി​​​യ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ വ​​​ർ​​​ഗീ​​​യ രാ​​​ഷ്ട്രീ​​​യ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ടും കൂ​​​ടു​​​ത​​​ൽ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​വും എ​​​ൽ​​​ഡി​​​എ​​​ഫി​​​നാ​​​യി​​​രു​​​ന്നു. 12 സീ​​​റ്റു​​​ക​​​ളി​​​ൽ 60 വോ​​​ട്ടി​​​നു താ​​​ഴെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. ബി​​​ജെ​​​പി ജ​​​യി​​​ച്ച 26 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് 1000ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ് വോ​​​ട്ട് നേ​​​ടി​​​യ​​​ത്. യു​​​ഡി​​​എ​​​ഫ് ജ​​​യി​​​ച്ച 11 സീ​​​റ്റു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി​​​ക്ക് ആ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​ണ് വോ​​​ട്ട് ല​​​ഭി​​​ച്ച​​​ത്. എ​​​ന്തോ ഒ​​​രു നീ​​​ക്ക​​​മു​​​ണ്ടാ​​​യെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up