Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Worth

ആ​കാ​ശ എ​യ​ര്‍ കാ​ര്‍​ഗോ​യി​ല്‍​നി​ന്ന് 2.58 കോ​ടി​യു​ടെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച എ​ട്ടു​പേ​ര്‍ പി​ടി​യി​ല്‍

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ആ​​​​​കാ​​​​​ശ എ​​​​​യ​​​​​ര്‍ കാ​​​​​ര്‍​ഗോ​​​​​യി​​​​​ല്‍നി​​​​​ന്ന് 2.58 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന 2.1 കി​​​​​ലോ​​​​​ഗ്രാം സ്വ​​​​​ര്‍​ണാ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ മോ​​​​​ഷ്‌​​​​ടി​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ എ​​​​​ട്ടു​​​​​പേ​​​​​രെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

ആകാ​​​​​ശ എ​​​​​യ​​​​​റി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ ഉ​​​​​ള്‍​പ്പെ​​​​​ട്ട വ​​​​​ലി​​​​​യൊ​​​​​രു റാ​​​​​ക്ക​​​​​റ്റാ​​​​​ണ് പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ 18ന് ​​​​​അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലെ സ​​​​​ര്‍​ദാ​​​​​ര്‍ വ​​​​​ല്ല​​​​​ഭാ​​​​​യ് പ​​​​​ട്ടേ​​​​​ല്‍ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍​നി​​​​​ന്ന് ‘സീ​​​​​ക്വ​​​​​ല്‍ ലോ​​​​​ജി​​​​​സ്റ്റി​​​​​ക്‌​​​​​സ്’ ക​​​​​മ്പ​​​​​നി വ​​​​​ഴി ആ​​​​​കാ​​​​​ശ എ​​​​​യ​​​​​ര്‍ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ല്‍ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലേ​​​​​ക്ക് സ്വ​​​​​ര്‍​ണാ​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങി​​​​​യ ഏ​​​​​ഴു പാ​​​​​ഴ്‌​​​​​സ​​​​​ലു​​​​​ക​​​​​ള്‍ അ​​​​​യ​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ല്‍ 2.1 കി​​​​​ലോ​​​​​ഗ്രാം സ്വ​​​​​ര്‍​ണ​​​​​മ​​​​​ട​​​​​ങ്ങി​​​​​യ ഒ​​​​​രു പാ​​​​​ഴ്‌​​​​​സ​​​​​ലാ​​​​​ണു പ്ര​​​​​തി​​​​​ക​​​​​ള്‍ ക​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍​നി​​​​​ന്നു കാ​​​​​ര്‍​ഗോ ക​​​​​യ​​​​​റ്റു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​യാ​​​​ണു സ്വ​​​​​ര്‍​ണം ക​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ആ​​​​കാ​​​​ശ എ​​​​യ​​​​റി​​​​ലെ ക്ലീ​​​​നിം​​ഗ് സെ​​​​ക്യൂ​​​​രി​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട സം​​​​ഘ​​​​മാ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്. മോ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ട്ട 2.58 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സ്വ​​​​​ര്‍​ണ​​​​​ത്തി​​​​​ല്‍ 1.72 കോ​​​​​ടി​​​​​യു​​​​​ടെ സ്വ​​​​​ര്‍​ണം ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up