Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Good Hope Leaders

Palakkad

മ​ണ്ണാ​ർ​ക്കാ​ട്ട് ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ. ന​ഗ​ര​സ​ഭ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും അ​ല​ന​ല്ലൂ​ർ, തെ​ങ്ക​ര ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​മെ​ല്ലാം ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫാ​ണ് ഭ​രി​ച്ച​ത്. അ​ല​ന​ല്ലൂ​ർ, കോ​ട്ടോ​പ്പാ​ടം, കു​മ​രം​പു​ത്തൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളും യു​ഡി​എ​ഫി​നാ​യി​രു​ന്നു. തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, ക​രി​മ്പ, കാ​രാ​ക്കു​റു​ശി പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​ന് നേ​ടാ​നാ​യ​ത്. മു​സ്ലീം ലീ​ഗി​ലെ വി​മ​തശ​ല്യം കാ​ര​ണം അ​ല​ന​ല്ലൂ​ർ, തെ​ങ്ക​ര ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ൾ ക​ഴി​ഞ്ഞ​തി​നു മു​മ്പ​ത്തെ​ത​വ​ണ എ​ൽ​ഡി​എ​ഫ് നേ​ടി​യി​രു​ന്നു.

ഇ​തേപ്ര​ശ്നം കാ​ര​ണം കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും എ​ൽ​ഡി​എ​ഫ് ഭ​രി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​വ​ണ മു​സ്ലീം ലീ​ഗി​ന് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​ത് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കു​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​തൃ​ത്വം. പ​ല​യി​ട​ത്തും എ​ൽ​ഡി​എ​ഫി​ലെ വി​മ​ത​ശ​ല്യം പ്ര​തീ​ക്ഷ​ക്കു കാ​ര​ണ​മാ​യി​ട്ടു​മു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ സി​പി​എ​മ്മി​നെ​തി​രെ പ​ത്തു​ഡി​വി​ഷ​നു​ക​ളാ​യി വി​മ​ത​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​ത് യു​ഡി​എ​ഫി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലും സി​പി​എ​മ്മി​നെ​തി​രെ വി​മ​ത​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​തും യു​ഡി​എ​ഫി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സേ​വ് സി​പി​ഐ യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ഒ​രു വാ​ർ​ഡി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സേ​വ് സി​പി​ഐ മ​ത്സ​രി​ക്കു​ന്നു​മു​ണ്ട്. ഇ​തും യു​ഡി​എ​ഫി​നാ​ണ് ഗു​ണ​മാ​വു​ക. ചി​ല വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ചൊ​ല്ലി പ്ര​ശ്ന​മു​ള്ള​തൊ​ഴി​ച്ചാ​ൽ യു​ഡി​എ​ഫി​ന​ക​ത്ത് ഇ​ത്ത​വ​ണ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല.

എ​ന്നാ​ൽ പി.​കെ. ശ​ശി​യെ അ​നു​കൂ​ലി​ക്കു​ന്ന ഒ​രു വി​ഭാ​ഗം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് മു​ന്ന​ണി​ക്കു ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​മ​തസ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് ത​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് ബി​ജെ​പി​യും ശ​ക്ത​മാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്നു​സീ​റ്റ് ബി​ജെ​പി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. മ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി സീ​റ്റ് നേ​ടു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ 281 ബൂ​ത്തു​ക​ൾ

മ​ണ്ണാ​ർ​ക്കാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ 281 ബൂ​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാ ബൂ​ത്തി​ലും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ സി. ​അ​ബ്ദു​ൾ​ല​ത്തീ​ഫ് പ​റ​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലു​മാ​യി മ​ത്സ​രി​ക്കു​ന്ന​ത് 651 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.

ഇ​തി​ൽ 334 പേ​ർ പു​രു​ഷ​ൻ​മാ​രും 317 വ​നി​ത​ക​ളു​മാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ 93 പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ൽ 51, അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 80, ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ൽ 56, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ൽ 79, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യത്തി​ൽ 69, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ 65, ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ 44, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ 56 എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​രി ക്കു​ന്ന​ത്.

മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 58 സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. ഇ​ന്ന​ലെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്കാ​ണു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി നേ​താ​ക്ക​ൾ ന​ഗ​ര​സ​ഭ​യി​ലും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.

Latest News

Corehub Up