Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gopinath Muthukad

America

മാ​ന​വി​ക​ത​യു​ടെ മാ​യ​ജാ​ല കാ​ഴ്ച​ക​ളു​മാ​യി ഗോ​പി​നാ​ഥ് മു​തു​കാ​ടും സം​ഘ​വും ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ

ന്യൂ​യോ​ർ​ക്ക്: നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​ഴി​ച്ചു​വ​ച്ച ഇ​ന്ദ്ര​ജാ​ല​ക്കാ​ര​ന്‍റെ കു​പ്പാ​യം ഗോ​പി​നാ​ഥ് മു​തു​കാ​ട് ഒ​രി​ക്ക​ൽ കൂ​ടി അ​ണി​യു​ന്നു. അമേരിക്കൻ മ​ല​യാ​ളി​ക​ൾ​ക്കായി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ വേദിയിലാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജാ​ല​വി​ദ്യ​ക​ൾ അണിയിച്ചൊരുക്കുന്നത്.

കാ​സ​ർ​ഗോ​ഡ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ പീ​പ്പി​ള്‍ വി​ത്ത് ഡി​സെ​ബി​ലി​റ്റീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി​യാ​ണ് പരിപാടി സംഘടിപ്പിക്കുന്നത്.

മു​തു​കാ​ട് തു​ട​ങ്ങി​വ​ച്ച ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നി​ര​വ​ധി കു​ട്ടി​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​നാ​ണ് സ​ഹാ​യ​മാ​കു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന മാ​ജി​ക് ഷോ​യു​ടെ ആ​ദ്യ​പ്ര​ദ​ർ​ശ​ന​മാ​ണ് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ദ്യ​ദി​വ​സം അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ പീ​പ്പി​ള്‍ വി​ത്ത് ഡി​സെ​ബി​ലി​റ്റീ​സി​ന് ഫൊ​ക്കാ​ന​യും എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​വാ​ൻ ആ​ണ് തീ​രു​മാ​നം. മാ​ജി​ക് ഷോ​യു​മാ​യി വ​രു​ന്ന ഗോ​പി​നാ​ഥ് മു​തു​കാ​ട് ആ​ൻ​ഡ് ടീ​മി​നെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തും ഫൊ​ക്കാ​നാ​യാ​ണ് എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി പ​റ​ഞ്ഞു.

Latest News

Corehub Up