Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Deploys

Europe

ഫ്രാ​ൻ​സി​ൽ പു​തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ; 70,000 പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് ഭ​ര​ണ​കൂ​ടം

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ വാ​രാ​ന്ത്യ​ത്തി​ൽ വീ​ണ്ടും പു​തി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​ക്ര​മ​ങ്ങ​ളും കൊ​ള്ളി​വയ്പ്പു​ക​ളും ത​ട​യാ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി അ​ധി​കാ​രി​ക​ൾ. രാ​ജ്യ​ത്ത് സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ക്ര​മ​ങ്ങ​ളെ ഉ​രു​ക്കു​മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് നേ​രി​ടു​ന്ന​തി​നു​മാ​യി 70,000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​വി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ലോ​റ​ന്‍റ് നൂ​നെ​സ്  വ്യ​ക്ത​മാ​ക്കി.

വ​ൻ പോ​ലീ​സ് സ​ന്നാ​ഹം

ക​ലാ​പ​കാ​രി​ക​ളോ​ടും കൊ​ള്ള​ക്കാ​രോ​ടും യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മു​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. സാ​ധാ​ര​ണ പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ എ​ലൈ​റ്റ് യൂ​ണി​റ്റു​ക​ൾ, കു​തി​ര​പ്പ​ട്ട​ട, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, വാ​ട്ട​ർ കാ​ന​നു​ക​ൾ, ഡ്രോ​ണു​ക​ൾ, ആ​ന്‍റി-​ഡ്രോ​ൺ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും സു​ര​ക്ഷ​യ്ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

നി​രോ​ധ​ന​ങ്ങ​ളും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും

പാ​രീ​സി​ലെ ചി​ല പ്ര​ധാ​ന ച​ത്വ​ര​ങ്ങ​ളി​ൽ രാ​ത്രി 11  മു​ത​ൽ രാ​വി​ലെ 6  വ​രെ ക​ർ​ഫ്യൂ തു​ട​രും. ട്രേ​ഡ് യൂ​ണി​യ​നാ​യ സിജിടി​യു​ടെ (CGT) നി​ശ്ചി​ത മാ​ർ​ച്ചു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​ധി​കാ​രി​ക​ൾ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി യൂ​ണി​യ​നാ​യ യുഎ​ൻഇ​എ​ഫ് (UNEF), 'മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ർ' എ​ന്നി​വ​രു​ടെ റാ​ലി​ക​ൾ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ഴ്സെ, ലി​യോ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക​യും ത​യ്യാ​റെ​ടു​പ്പു​ക​ളും

ക​ഴി​ഞ്ഞ വാ​ര​മു​ണ്ടാ​യ ക​ന​ത്ത അ​ക്ര​മ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ക​ട​ക​ളാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​രീ​സി​ലെ വ്യാ​പാ​രി​ക​ൾ ത​ങ്ങ​ളു​ടെ ക​ട​ക​ളു​ടെ ചി​ല്ലു​കൂ​ട്ടു​ക​ൾ​ക്ക് മു​ന്നി​ൽ ത​ട​സങ്ങ​ൾ തീ​ർ​ത്തും, തീ​വയ്​ക്കാ​നും ആ​യു​ധ​ങ്ങ​ളാ​ക്കാ​നും സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ മാ​റ്റി​യു​മാ​ണ് മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​പാ​ടും

പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും, വ്യ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ വ​രാ​ത്ത​തി​നാ​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​ട​രു​മെ​ന്ന് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്ക് ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കൂ.

Latest News

Corehub Up