Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Engineers

മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് ക്ര​മ​ക്കേ​ട്: സ​ര്‍​ക്കാ​ര്‍ എ​ന്‍​ജി​നി​യ​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ശോ​ധ​ന, വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: മു​ണ്ടം​വേ​ലി ലൈ​ഫ് മി​ഷ​ന്‍ ഫ്‌​ലാ​റ്റ് നി​ര്‍​മാ​ണ ക്ര​മ​ക്കേ​ടി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ എ​ന്‍​ജി​നി​യ​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഫ്‌​ലാ​റ്റ് പ​രി​ശോ​ധി​ക്കും. വി​ജി​ല​ന്‍​സി​ന്റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന്റെ നി​ര്‍​മാ​ണ​ത്തി​ലും രൂ​പ​ക​ല്‍​പ്പ​ന​യി​ലും ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ദ്രാ​സ് ഐ​ഐ​ടി റി​പ്പോ​ര്‍​ട്ടും പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കും. ജി​സി​ഡി​എ​യും നി​ര്‍​മാ​ണ ക​മ്പ​നി​യും അ​ട​ക്ക​മു​ള്ള ക​രാ​റും പ​രി​ശോ​ധി​ക്കും.

അ​തേ​സ​മ​യം, ഫ്ലാ​റ്റ് നി​വാ​സി​ക​ളു​ടെ സ​മ​രം 70 ദി​വ​സം പി​ന്നി​ട്ടി​ട്ടും പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. 78 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ്.

ഇ​തി​നി​ടെ ഫ്ലാ​റ്റ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ഏ​ജ​ന്‍​സി​ക്ക് മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് ലൈ​ഫ് മി​ഷ​ന്റെ സ്ഥി​രീ​ക​ര​ണം ഇ​ല്ലാ​തെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി. ​സ​ലിം ജി​സി​ഡി​എ ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​യ്ക്ക് സ​മ​യം അ​നു​വ​ദി​ക്കാ​തെ പ​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ന്‍ പെ​യ്മെ​ന്റി​ന് പ​ക​രം ചെ​ക്കാ​യാ​ണ് 2.49 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ന്റെ പ​ക​ര്‍​പ്പാ​ണ് പു​റ​ത്ത് വ​ന്ന​ത്. മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ ക​രാ​റു​കാ​രാ​യ തൃ​ശൂ​ര്‍ ഡി​സ്ട്രി​ക്ട് ലേ​ബ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് അ​ഡ്വാ​ന്‍​സ് മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട് ന​ല്‍​കാ​ന്‍ 2020 സെ​പ്റ്റം​ബ​ര്‍ 30നാ​ണ് ടി​ഡി​എ​ല്‍​സി​ക്ക് 20 ശ​ത​മാ​നം മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ത്.

Latest News

Corehub Up