Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Job

ഹ​ർ​ഷി​ന​യ്ക്ക് ആ​ശ്വാ​സം; സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പ് ന​ൽ​കി ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ർ​ഷി​ന​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി. ആ​രോ​ഗ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട​താ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​താ​യും ഹ​ർ​ഷി​ന പ്ര​തി​ക​രി​ച്ചു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​യും ഹ​ർ​ഷി​ന സ​ന്ദ​ർ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മു​ള്ള തു​ക സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ഹ​ർ​ഷിന പ​റ​ഞ്ഞു.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ ദി​നേ​ശ് പെ​രു​മ​ണ്ണ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് ഹ​ർ​ഷി​ന മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

Latest News

Corehub Up