Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Governments

Malappuram

ഭ​ര​ണ​കൂ​ട​ങ്ങ​ൾ ജ​ന​കീ​യസ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്നു: പി​ണ​റാ​യി വി​ജ​യ​ൻ

പൊ​ന്നാ​നി: ഭ​ര​ണ​കൂ​ട​ങ്ങ​ൾ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ഇ​പ്പോ​ൾ അ​താ​ണ് നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചെ​ങ്കൊ​ടി ഉ​യ​രി​ല്ലെ​ന്ന് പാ​ർ​ട്ടി ശ​ത്രു​ക്ക​ൾ പ്ര​ഖ്യാ​പി​ച്ച ഒ​ന്നി​ല​ധി​കം ഘ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വ​രു​ടെ ക​ണ്‍​മു​ന്നി​ൽ ത​ന്നെ പാ​ർ​ട്ടി ഉ​യി​ർ​ത്തേ​ഴു​ന്നേ​റ്റി​ട്ടു​ണ്ട്-​പി​ണ​റാ​യി പ​റ​ഞ്ഞു.

പൊ​ന്നാ​നി​യി​ൽ സി​പി​എം വി​പു​ലീ​കൃ​ത മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി അ​ന്യ​മാ​യ പ​വ​ർ​ക​ട്ട് വീ​ണ്ടും തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്നു. മാ​ത്ര​വു​മ​ല്ല കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യും മ​റ്റു ക്ഷേ​മ​കാ​ര്യ​ങ്ങ​ളു​മെ​ല്ലാം ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ​യെ​ല്ലാം ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി അ​ക​ത്താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. നാ​ല് മാ​സം കൊ​ണ്ടു​ത​ന്നെ കേ​ര​ളം ഈ ​ഭ​ര​ണ​ത്തെ വെ​റു​ത്തുവെ​ന്ന​തി​ന് തെ​ളി​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ.

ഗ്യാ​നേ​ഷ്കു​മാ​ർ വി​ഷ​യ​ത്തി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ കേ​ന്ദ്ര​വും ചെ​യ്യു​ന്ന​ത് ഇ​തേ രീ​തി​ത​ന്നെ​യാ​ണ്. സ​മ​ര​ങ്ങ​ളെ അ​ടി​ച്ചൊ​തു​ക്കി ഒ​രു സ​ർ​ക്കാ​രി​നും മു​ന്നോ​ട്ട​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.
പൊ​ന്നാ​നി ച​മ്ര​വ​ട്ടം ആ​ർ​വി പാ​ല​സി​ൽ മു​തി​ർ​ന്ന നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​പാ​ടി തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലും പാ​ർ​ട്ടി​യു​ടെ ശ​ക്ത​മാ​യ സ്വാ​ധീ​ന മേ​ഖ​ല​യാ​യ പൊ​ന്നാ​നി​യി​ലു​മു​ണ്ടാ​യ തി​രി​ച്ച​ടി യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു. പൊ​ന്നാ​നി​യി​ലെ പ്രാ​ദേ​ശി​ക ഭി​ന്ന​ത​ക​ളും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​ക​ളും തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യ​താ​യി താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ജി​ല്ലാ ക​മ്മി​റ്റി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ട്ടി നേ​താ​വ് വി.​എം. ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ പി. ​ന​ന്ദ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

വി. ​ശ​ശി​കു​മാ​ർ ര​ക്ത​സാ​ക്ഷി​പ്ര​മേ​യ​വും കെ.​പി. അ​നി​ൽ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. അ​നി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പൊ​തു​ച​ർ​ച്ച ഇ​ന്നും തു​ട​രും. ച​ർ​ച്ച​യ്ക്കു​ള്ള മ​റു​പ​ടി​ക്കു​ശേ​ഷം യോ​ഗം സ​മാ​പി​ക്കും.

കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ശ്രീ​മ​തി, ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​കെ. ശൈ​ല​ജ, സി.​എ​സ്. സു​ജാ​ത, സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗ​ങ്ങ​ളാ​യ എം. ​സ്വ​രാ​ജ്, വി. ​ശി​വ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. യോ​ഗ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ഇ​ന്ന് വൈ​കീ​ട്ട് പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.

Kerala

പുഞ്ചിരിമട്ടം ഉരുള്‍ പൊട്ടല്‍: കെട്ടിടങ്ങള്‍ നശിച്ചവര്‍ക്ക് സര്‍ക്കാരിന്‍റെ അവഗണന

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം മലന്തലപ്പില്‍ 2024 ജൂലൈ 30നുണ്ടായ ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നശിച്ച കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരന്തം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രഖ്യാപനമായില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടം-ക്വാര്‍ട്ടേഴ്‌സ് ഉടമകളെ ജില്ലാ കളക്ടര്‍ അറിയിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

ഉപജീവനത്തിന് വാടകയെ ആശ്രയിച്ചിരുന്ന കെട്ടിടം ഉടമകളും കുടുംബാംഗങ്ങളും കണ്ണീരിലാണ്. വഴിയോരക്കടവടം നടത്തിയും സെക്യൂരിറ്റി, ഹോട്ടല്‍ പണിയെടുത്തും മറ്റുമാണ് പലരും ദൈനംദിന ജീവിതത്തിനു വക കണ്ടെത്തുന്നത്. കെട്ടിടം ഉടമകളിലെ രോഗികള്‍ വിദഗ്ധ ചികിത്സ നേടുന്നതിന് കഷ്ടപ്പെടുകയാണ്. കാന്‍സര്‍ ബാധിതരും വൃക്കയ്ക്കും ഹൃദയത്തിനും തകരാര്‍ ഉള്ളവരും കെട്ടിടം ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുണ്ട്.

52 പേരുടെ ഉടമസ്ഥതയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ 122 കെട്ടിടം-ക്വാര്‍ട്ടേഴ്‌സുകളാണ് പൂര്‍ണമായോ ഭാഗികമായോ നശിച്ചത്. 15 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നതെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളായ വി. നിരണ്‍, ടി.എ. ആസിഫ് അലി, പി.ഒ. താഹിര്‍, കെ. അണ്ണയ്യന്‍, എം. ഷമീറ എന്നിവര്‍ പറഞ്ഞു.

ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്താന്‍ അധികാരികള്‍ അനുവദിക്കുന്നില്ല. അതേസമയം നോ ഗോ സോണിലേതടക്കം കെട്ടിടങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഉടമകള്‍ക്ക് പഞ്ചായത്ത് നോട്ടീസ് ലഭിക്കുന്നുണ്ട്. വാടക ഇനത്തില്‍ പ്രതിമാസ വരുമാനം മുന്നില്‍ക്കണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നടക്കം കടം വാങ്ങിയാണ് പലരും കെട്ടിടങ്ങള്‍ പണിതത്. പതിറ്റാണ്ടുകള്‍ തേയിലത്തോട്ടത്തില്‍ ജോലിചെയ്തു പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയും വര്‍ഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് സ്വരുക്കൂട്ടിയ ധനവും കെട്ടിട നിര്‍മാണത്തിനു വിനിയോഗിച്ചവരുണ്ട്.

മുഴുവന്‍ കെട്ടിടം ഉടമകളുടേതുമായി ബാങ്ക് വായ്പ ഇനത്തില്‍ ഏകദേശം ആറ് കോടി രൂപ കുടിശികയാണ്. വരുമാനം നിലച്ചതിനാല്‍ വായ്പ ഗഡുക്കളുടെ തിരിച്ചടവ് മുടങ്ങി.
കെട്ടിടത്തിന്‍റെ ഭാഗം കുടുംബസമേതം താമസത്തിന് ഉപയോഗപ്പെടുത്തിയ ഉടമകളുണ്ട്. ഇവര്‍ ഒഴികെ ഉടമകളില്‍ ആര്‍ക്കും സര്‍ക്കാരില്‍നിന് ഒരു സഹായവും ലഭിച്ചില്ലെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആവിഷ്‌കരിച്ച മൈക്രോ പ്ലാനിലും കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തിയില്ല.

വരുമാനം നഷ്ടമായ കെട്ടിടം ഉടമകള്‍ക്ക് ചതുരശ്ര അടിക്ക് 3,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. 25 ലക്ഷം രൂപ മിനിമം നഷ്ടപരിഹാരം ഉറപ്പുവരുത്തണം. ഭാഗികമായി നശിച്ച കെട്ടിടങ്ങള്‍ നന്നാക്കി ഉപയോഗപ്പെടുത്താന്‍ അനുവദിക്കണം. മൈക്രോ പ്ലാനില്‍ കെട്ടിടം ഉടമകളെ ഉള്‍പ്പെടുത്തണം. വായ്പകള്‍ എഴുതിത്തള്ളണം.

ദുരന്തബാധിതര്‍ക്ക് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവടത്തിന് അനുവദിക്കണം. ഇതൊക്കെയാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ സത്വര തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരമുഖം തുറക്കാനാണ് അസോസിയേഷന്‍ തീരുമാനം.

Latest News

Corehub Up