Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grade Si

അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ അ​റ​സ്റ്റ്: ഗ്രേ​ഡ് എ​സ്ഐ​യു​ടെ എ​ഫ്ബി അ​ധി​ക്ഷേ​പ ക​മ​ന്‍റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം

കൊ​ച്ചി: കേ​ര​ള പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ളി​വി​ലാ​യി​രു​ന്ന ക്രി​മി​ന​ൽ കേ​സ് പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് സേ​ന​യ്ക്ക് ഒ​ന്ന​ട​ങ്കം അ​ഭി​മാ​ന​മാ​യി​രി​ക്കെ ഇ​തി​നെ അ​ധി​ക്ഷേ​പി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫേ​സ്ബു​ക്ക് ക​മ​ന്‍റി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് സെ​ല്ലി​ലെ ഗ്രേ​ഡ് എ​സ്ഐ​യു​ടെ ക​മ​ന്‍റാ​ണ് സേ​ന​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടേ​യും ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി പി.​വി​ജ​യ​ന്‍റെ​യും ത​ത്സ​മ​യ ഏ​കോ​പ​ന​ത്തി​ൽ പ്ര​തി​യെ വി​ദ​ഗ്ധ​മാ​യി ഉ​ത്ത​ര മേ​ഖ​ലാ ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കു​ടു​ക്കി​യ​തി​നെ ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്.

ഈ ​വാ​ർ​ത്ത​യ്ക്ക് താ​ഴെ​യാ​ണ് ഇ​ദ്ദേ​ഹം ക​മ​ന്‍റി​ട്ട​ത്. ഇ​തി​നു മു​മ്പ് ഇ​തു​പോ​ലൊ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത് ബ​ലാം​ത്സം​ഗ പ്ര​തി മാ​ങ്ങാ​ണ്ടി​യെ പി​ടി​ക്കാ​നാ​യി​രു​ന്നു എ​ന്നാ​ണ് ക​മ​ന്‍റ്. ഇ​ത്ര​യും വ​ലി​യ കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടി​യി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത് സേ​നാം​ഗ​ങ്ങ​ളു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. മു​മ്പ് എ.​ഡി. തോ​മ​സ് എം​എ​ൽ​എ​യെ അ​ധി​ക്ഷേ​പി​ച്ചും ഇ​ദ്ദേ​ഹം പോ​സ്റ്റ് ഇ​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സു​കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up