Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Graffiti Made

ഇ​രു​ട്ടി വെ​ളു​ത്തപ്പോൾ കുഞ്ഞിക്കൃഷ്ണന്‍റെ ചു​മ​രെ​ഴു​ത്ത് എ​ൽ​ഡി​എ​ഫി​ന്‍റേ​താ​യി

പ​​​യ്യ​​​ന്നൂ​​​ര്‍: സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ചു​​​മ​​​രെ​​​ഴു​​​ത്ത് ഇ​​​രു​​​ട്ടി വെ​​​ളു​​​ത്ത​​​പ്പോ​​​ൾ എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റേ​​​താ​​​ക്കി മാ​​​റ്റി.

പ​​​യ്യ​​​ന്നൂ​​​രി​​​ല്‍ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന വി.​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണാ​​​ര്‍​ഥ​​​മു​​​ള്ള ചു​​​മ​​​രെ​​​ഴു​​​ത്താ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ​​​താ​​​യി മാ​​​റ്റി​​​യെ​​​ഴു​​​ത​​​പ്പെ​​​ട്ട​​​ത്.

അ​​​ന്നൂ​​​ര്‍ ക​​​ണ്ട​​​ക്കോ​​​ര​​​ന്‍​മു​​​ക്കി​​​ലാ​​​ണ് സം​​​ഭ​​​വം. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​ണ് പ​​​യ്യ​​​ന്നൂ​​​രി​​​ലെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ വി​​​ജ​​​യി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ചു​​​മ​​​രെ​​​ഴു​​​ത്ത് പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പി​​​രി​​​ഞ്ഞ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ചു​​​മ​​​രെ​​​ഴു​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഓ​​​രോ വോ​​​ട്ടും എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ​​​ന്നെ​​​ഴു​​​തി സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചി​​​ഹ്ന​​​വു​​​മാ​​ണു പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

കൂ​​​ട്ട​​​ത്തി​​​ല്‍ അ​​​ന്നൂ​​​ര്‍ സ​​​ഖാ​​​ക്ക​​​ളെ​​​ന്നും എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നെ​​​തി​​​രെ യു​​​ഡി​​​എ​​​ഫ് മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ എ. ​​​രൂ​​​പേ​​​ഷ് പ​​​യ്യ​​​ന്നൂ​​​ര്‍ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പോ​​​ലീ​​​സെ​​​ത്തി ചു​​​മ​​​രെ​​​ഴു​​​ത്ത് ഗ്രീ​​​ൻ നെ​​​റ്റ് കൊ​​​ണ്ട് മ​​​റ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Latest News

Corehub Up