Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grief

അറിയണം, കര്‍ഷകരുടെ കദനം

കോ​​​​​​ട്ട​​​​​​യം: എ​​​​​​ല്‍ഡി​​​​​​എ​​​​​​ഫ് സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ര​​​​​​സ്യ​​​​​​പ​​​​​​ത്രി​​​​​​ക ക​​​​​​ള​​​​​​ര്‍ഫു​​​​​​ളാ​​​​​​ക്കി ഇ​​​​​​ന്ന​​​​​​ലെ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​പ്പോ​​​​​​ള്‍ കാ​​​​​​ര്‍ഷി​​​​​​ക കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ല​​​​​​വി​​​​​​ളി​​​​​​യും നെ​​​​​​ടു​​​​​​വീ​​​​​​ര്‍പ്പും അ​​​​​​തി​​​​​​ലൊ​​​​​​രു വ​​​​​​രി പോ​​​​​​ലും ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ച്ചി​​​​​​ല്ല.

വി​​​​​​ക​​​​​​സ​​​​​​നവി​​​​​​സ്മ​​​​​​യ പ​​​​​​ട്ടി​​​​​​ക പ​​​​​​ര​​​​​​സ്യ​​​​​​പ്പെ​​​​​​ടു​​​​​​ത്തിയ ദി​​​​​​വ​​​​​​സം പാ​​​​​​ട​​​​​​ത്ത് കൊ​​​​​​യ്തുകൂ​​​​​​ട്ടി​​​​​​യ നെ​​​​​​ല്ല് ആ​​​​​​ര് കൈ​​​​​​യേ​​​​​​ല്‍ക്കു​​​​​​മെ​​​​​​ന്നും എ​​​​​​ന്നു വി​​​​​​ല കി​​​​​​ട്ടു​​​​​​മെ​​​​​​ന്നും അ​​​​​​റി​​​​​​യാ​​​​​​തെ ക​​​​​​ണ്ണീ​​​​​​രൊ​​​​​​ഴു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് നാ​​​​​​ടി​​​​​​ന് അ​​​​​​ന്നം വി​​​​​​ള​​​​​​യി​​​​​​ക്കു​​​​​​ന്ന ര​​​​​​ണ്ട​​​​​​ര ല​​​​​​ക്ഷം നെ​​​​​​ല്‍ക​​​​​​ര്‍ഷ​​​​​​ക​​​​​​ര്‍. ഈ ​​​​​​സീ​​​​​​സ​​​​​​ണ്‍ മു​​​​​​ത​​​​​​ല്‍ മി​​​​​​ല്ലു​​​​​​കാ​​​​​​രെ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​സം​​​​​​ഘ​​​​​​ങ്ങ​​​​​​ളും സ​​​​​​പ്ലൈ​​​​​​കോ​​​​​​യും നേ​​​​​​രി​​​​​​ട്ട് നെ​​​​​​ല്ല് സം​​​​​​ഭ​​​​​​രി​​​​​​ച്ച വി​​​​​​ല രൊ​​​​​​ക്കം ന​​​​​​ല്‍കു​​​​​​മെ​​​​​​ന്ന സ​​​​​​ര്‍ക്കാ​​​​​​ര്‍ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ജ​​​​​​ല​​​​​​രേ​​​​​​ഖ​​​​​​യാ​​​​​​യി.

ഒ​​​​​​രു കി​​​​​​ലോ റ​​​​​​ബ​​​​​​റി​​​​​​ന് 250 രൂ​​​​​​പ ത​​​​​​റ​​​​​​വി​​​​​​ല ന​​​​​​ല്‍കു​​​​​​മെ​​​​​​ന്ന് 2021ല്‍ ​​​​​​എ​​​​​​ല്‍എ​​​​​​ഡി​​​​​​എ​​​​​​ഫ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു പ​​​​​​ത്രി​​​​​​ക​​​​​​യി​​​​​​ല്‍ എ​​​​​​ഴു​​​​​​തി​​​​​​വ​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും വാ​​​​​​ക്കു​​​​​​ പാ​​​​​​ലി​​​​​​ച്ചി​​​​​​ല്ല. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 941 പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ല്‍ 200 പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തു​​​​​​ക​​​​​​ള്‍ രൂ​​​​​​ക്ഷ​​​​​​മാ​​​​​​യ വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ഭീ​​​​​​ഷ​​​​​​ണി​​​​​​യി​​​​​​ലാ​​​​​​ണ്. ക​​​​​​ഴി​​​​​​ഞ്ഞ പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടി​​​​​​നു​​​​​​ള്ളി​​​​​​ല്‍ 1500 പേ​​​​​​ര്‍ക്ക് വ​​​​​​ന്യ​​​​​​മൃ​​​​​​ഗ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ജീ​​​​​​വ​​​​​​ന്‍ പൊ​​​​​​ലി​​​​​​ഞ്ഞു.

പ​​​​​​ഴം, പ​​​​​​ച്ച​​​​​​ക്ക​​​​​​റി​​​​​​ക​​​​​​ള്‍ക്ക് വി​​​​​​ല​​​​​​യും വി​​​​​​പ​​​​​​ണി​​​​​​യും ഒ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ല്‍ സ​​​​​​ര്‍ക്കാ​​​​​​ര്‍ സംവിധാനങ്ങൾ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടു. പ്ര​​​​​​കൃ​​​​​​തി​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ലും വ​​​​​​ര​​​​​​ള്‍ച്ച​​​​​​യി​​​​​​ലു​​​​​​മു​​​​​​ണ്ടാ​​​​​​യ കൃ​​​​​​ഷി​​​​​​നാ​​​​​​ശ​​​​​​ത്തി​​​​​​ന് ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ന​​​​​​ല്‍കാ​​​​​​നോ കാ​​​​​​ര്‍ഷി​​​​​​ക ഇ​​​​​​ന്‍ഷ്വറ​​​​​​ന്‍സ് ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​നോ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

കാ​​​​​​ലി​​​​​​ത്തീ​​​​​​റ്റ​​​​​​യ്ക്കും മ​​​​​​രു​​​​​​ന്നി​​​​​​നും വി​​​​​​ല കു​​​​​​ത്ത​​​​​​നെ ക​​​​​​യ​​​​​​റി​​​​​​യ​​​​​​തോ​​​​​​ടെ പി​​​​​​ടി​​​​​​ച്ചു​​​​​​നി​​​​​​ല്‍പ്പി​​​​​​ല്ലാ​​​​​​തെ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് അ​​​​​​ര ല​​​​​​ക്ഷം ക്ഷീ​​​​​​ര​​​​​​ക​​​​​​ര്‍ഷ​​​​​​ക​​​​​​രാ​​​​​​ണ് കാ​​​​​​ലി​​​​​​ക​​​​​​ളെ വി​​​​​​റ്റ് തൊ​​​​​​ഴു​​​​​​ത്ത് കാ​​​​​​ലി​​​​​​യാ​​​​​​ക്കി​​​​​​യ​​​​​​ത്.

Latest News

Corehub Up