തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഓഫീസിലെത്തിയാണ് വി.വി. രാജേഷും ഡപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
വി.വി.രാജേഷ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോർപറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയെന്നും വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെന്നും മേയർ അറിയിച്ചു.
സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപ്പറേഷനുകളിലേയ്ക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി വി.വി. രാജേഷ് കുറിച്ചു.