Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gsudhakaran

തൂ​ഫാ​നി​ൽ ആ​രും രാ​ഷ്ട്രീ​യം ക​ല​ര്‍​ത്ത​രു​ത്; ജി. ​സു​ധാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ൽ സി​പി​എം നേ​താ​ക്ക​ളെ തൊ​ടു​ന്നി​ല്ലെ​ന്ന ജി. ​സു​ധാ​ക​ര​ന്‍ എം​എ​ല്‍​എ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ‌ മ​റു​പ​ടി​യു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നി​ൽ ആ​രും രാ​ഷ്ട്രീ​യം ക​ല​ര്‍​ത്ത​രു​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യം നോ​ക്കി ആ​രെ​യും പി​ടി​കൂ​ടു​ക​യോ ര​ക്ഷി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം വേ​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വ​മ്പി​ച്ച വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. വ​ന്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ക്കു​ന്ന​ത്. 170 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഇ​തു​വ​രെ 10,600ല്‍ ​അ​ധി​കം ആ​ളു​ക​ള്‍ അ​റ​സ്റ്റി​ലാ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

9,000ൽ ​അ​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 20ാം തീ​യ​തി ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ണ് ല​ക്ഷ്യം. എ​ല്ലാ ഏ​ജ​ന്‍​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ക്ഷ​ണം സ്വീ​ക​രി​ച്ചു; ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്. ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സു​ധാ​ക​ര​നെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യി​ലെ നേ​തൃ​ത്വം ക്ഷ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

നേ​തൃ​ത്വ​വു​മാ​യി പ​ര​സ്യ പോ​രി​ലേ​ക്ക് ക​ട​ന്ന ജി.​സു​ധാ​ക​ര​നെ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ എ​ത്തി നേ​താ​ക്ക​ൾ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.സു​ജാ​ത​യും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച​ത്.

ക്ഷ​ണം സ്വീ​ക​രി​ച്ചെന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ജി ​സു​ധാ​ക​ര​ൻ പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി.​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up