Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guided

ഡിസിഎൽ വിദ്യാർഥിലോകത്തിന് വഴികാട്ടി: മാർ ജോസഫ് പണ്ടാരശേരിൽ

ക​​​ണ്ണൂ​​​ർ: ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥിലോ​​​ക​​​ത്തെ കീ​​​ഴ​​​ട​​​ക്കു​​​ന്ന ഈ ​​​ജെ​​​ൻ​ സി​ ​​കാ​​​ല​​​ത്ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​മ​​​ക​​​ളാ​​​യി ജീ​​​വി​​​തം ന​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നും മൂ​​​ല്യ​​​ബോ​​​ധ​​​ത്തി​​​ൽ അ​​​ടി​​​യു​​​റ​​​ച്ച് വ​​​ള​​​രാ​​​നും വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യി ഡി​​​സി​​​എ​​​ൽ ഉ​​​ണ്ട് എ​​​ന്ന​​​ത് എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​തീ​​​ക്ഷ​​​യാ​​​ണെ​​​ന്ന് കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യമെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ. ക​​​ണ്ണൂ​​​ർ ശ്രീ​​​പു​​​രം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം സം​​​സ്ഥാ​​​ന ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഴ്സ് മീ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

എ​​​ന്തെ​​​ല്ലാം മാ​​​റ്റ​​​ങ്ങ​​​ൾ ആ​​​ധു​​​നി​​​ക കാ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യാ​​​ലും അ​​​ടി​​​സ്ഥാ​​​ന മാ​​​ന​​​വി​​​ക ദൈ​​​വി​​​ക മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ ഒ​​​രി​​​ക്ക​​​ലും മാ​​​റ്റം വ​​​രാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ചെ​​​യ്യേ​​​ണ്ട​​​ത്. 75-ാം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മാ​​​ർ പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ പ​​​റ​​​ഞ്ഞു.

നാം ​​​ഒ​​​രു കു​​​ടും​​​ബം മാ​​​ന​​​വി​​​ക സ​​​ന്ദേ​​​ശം പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് ജാ​​​തി​​​മ​​​ത വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലും രാ​​​ഷ്‌‌​​​ട്ര​​​മോ​​​ഹ​​​ത്തി​​​ന്‍റെ​​യും രാ​​​ഷ്‌‌​​​ട്ര​​​നി​​​ർ​​​മി​​​തി​​​യു​​​ടെ​​​യും ബോ​​​ധം ഉ​​​ണ​​​ർ​​​ത്തി ന​​​ല്ല പൗ​​​ര​​​ന്മാ​​​രാ​​​ക്കി വ​​​ള​​​ർ​​​ത്താ​​​ൻ ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​​ർ ന​​​ട​​​ത്തു​​​ന്ന ആ​​​ത്മാ​​​ർ​​​ഥ​​​മാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കൊ​​​ച്ചേ​​​ട്ട​​​ൻ ഫാ. ​​​റോ​​​യ് ക​​​ണ്ണൻ​​​ചി​​​റ സി​​എം​​ഐ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദീ​​​പി​​​ക ക​​​ണ്ണൂ​​​ർ യൂ​​​ണി​​​റ്റ് റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​വി​​​പി​​​ൻ വെ​​​മ്മേ​​​നി​​​ക്ക​​​ട്ട​​​യി​​​ൽ, ശ്രീ​​​പു​​​രം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ് ക​​​ട്ടി​​​യാ​​​ങ്ക​​​ൽ, ഡി​​​സി​​​എ​​​ൽ ട്ര​​​സ്റ്റ്‌ അം​​​ഗം ഫാ. ​​​പോ​​​ൾ മ​​​ണ​​​വാ​​​ള​​​ൻ, ദേ​​​ശീ​​​യ കോ-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വ​​​ർ​​​ഗീ​​​സ് കൊ​​​ച്ചു​​​കു​​​ന്നേ​​​ൽ, റീ​​​ജ​​​ണ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ, ജി.​​​യു. വ​​​ർ​​​ഗീ​​​സ്, സി​​​സ്റ്റ​​​ർ സൗ​​​മ്യ, ഇ.​​​വി. വ​​​ർ​​​ക്കി, സി​​​ജു ജോ​​​ർ​​​ജ്, ബി​​​ജി എ. ​​​തോ​​​മ​​​സ്, വി​​​ൽ‌​​​സ​​​ൺ ചാ​​​ക്കോ, ഡാ​​​ജി ഓ​​​ട​​​ക്ക​​​ൽ, പി.​​​എം. ബി​​​ജു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up