Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guinessrecord

ര​ണ്ട് കാ​ലി​ൽ നി​വ​ർ​ന്നു​നി​ന്ന് ജ​പ്പാ​നെ കൈ​യി​ലെ​ടു​ത്ത 'ഫു​ത'; 23ാം വ​യ​സി​ൽ ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന്‍റെ നെ​റു​ക​യി​ൽ!

ടോ​ക്കി​യോ: മൃ​ഗ​ശാ​ല​ക​ളി​ലെ കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന എ​ത്ര​യോ ജീ​വി​ക​ളു​ണ്ടാ​കും. എ​ന്നാ​ൽ, ഒ​രൊ​റ്റ നി​ൽ​പ്പു​കൊ​ണ്ട് ഒ​രു രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഹൃ​ദ​യം ക​വ​ർ​ന്നൊ​രു താ​ര​മു​ണ്ട് ജ​പ്പാ​നി​ൽ. പേ​ര് 'ഫു​ത' (Futa). 2005ൽ ​ത​ന്‍റെ പി​ൻ​കാ​ലു​ക​ളി​ൽ മ​നു​ഷ്യ​രെ​പ്പോ​ലെ നി​വ​ർ​ന്നു​നി​ന്ന് ജ​പ്പാ​നി​ലു​ട​നീ​ളം ത​രം​ഗം സൃ​ഷ്ടി​ച്ച ആ ​കു​ഞ്ഞ​ൻ ചു​വ​ന്ന പാ​ണ്ട ഇ​ന്ന് ലോ​ക​പ്ര​ശ​സ്ത​നാ​ണ്.

23 വ​യ​സും 135 ദി​വ​സ​വും പി​ന്നി​ടു​ന്ന ഫു​ത​യെ, മൃ​ഗ​ശാ​ല​ക​ളി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ചു​വ​ന്ന പാ​ണ്ട​യാ​യി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്‌​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച ജ​പ്പാ​നി​ലെ ചി​ബ സി​റ്റി മൃ​ഗ​ശാ​ല സാ​ക്ഷ്യം വ​ഹി​ച്ച​ത് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ത്തി​ന്‍റെ അ​പൂ​ർ​വ്വ നേ​ട്ട​ത്തി​നാ​യി​രു​ന്നു. ഗി​ന്ന​സ് അ​ധി​കൃ​ത​രി​ൽ നി​ന്നും റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങാ​ൻ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രും അ​വി​ടെ ത​ടി​ച്ചു​കൂ​ടി.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ചു​വ​ന്ന പാ​ണ്ട​ക​ളു​ടെ ശ​രാ​ശ​രി ആ​യു​സ് 12 മു​ത​ൽ 17 വ​ർ​ഷം വ​രെ​യാ​ണ്. ആ ​ക​ണ​ക്കു​ക​ളെ​യെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ഫു​ത 23-ാം വ​യ​സി​ലും ആ​രോ​ഗ്യ​വാ​നാ​യി തു​ട​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ സൂ​മൊ​ണ്ടാ​ന​യി​ലു​ണ്ടാ​യി​രു​ന്ന 'ടെ​യ്‌​ല​ർ' എ​ന്ന ചു​വ​ന്ന പാ​ണ്ട​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 21 വ​ർ​ഷ​വും 265 ദി​വ​സ​വും എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഫു​ത പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

2003 ജൂ​ലൈ അ​ഞ്ചി​ന് ഷി​സു​വോ​ക്ക മു​നി​സി​പ്പ​ൽ നി​ഹോ​ണ്ടൈ​റ മൃ​ഗ​ശാ​ല​യി​ലാ​യി​രു​ന്നു ഫു​ത​യു​ടെ ജ​ന​നം. അ​ച്ഛ​ൻ 'ഫു​ഫു'​വി​ന്‍റെ പേ​രി​ൽ നി​ന്നാ​ണ് അ​വ​ന് ഫു​ത എ​ന്ന പേ​ര് ല​ഭി​ച്ച​ത്. 2004-ൽ ​ചി​ബ മൃ​ഗ​ശാ​ല​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ഫു​ത​യു​ടെ ത​ല​വ​ര മാ​റു​ന്ന​ത്.

2005-ലാ​ണ് ഫു​ത​യു​ടെ ആ ​പ്ര​ശ​സ്ത​മാ​യ 'നി​ൽ​പ്പ്' ലോ​കം കാ​ണു​ന്ന​ത്. ത​ന്‍റെ പി​ൻ​കാ​ലു​ക​ളി​ൽ ബാ​ല​ൻ​സ് ചെ​യ്ത് നേ​രെ നി​വ​ർ​ന്നു​നി​ൽ​ക്കു​ന്ന ഫു​ത​യു​ടെ ചി​ത്ര​ങ്ങ​ൾ നി​മി​ഷ​നേ​രം കൊ​ണ്ട് ജ​പ്പാ​നി​ൽ വൈ​റ​ലാ​യി.

അ​വ​നെ കാ​ണാ​നാ​യി ചി​ബ മൃ​ഗ​ശാ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കാ​യി. ആ​രാ​ധ​ക​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ, ഒ​രു പ്ര​മു​ഖ പാ​നീ​യ ക​മ്പ​നി​യു​ടെ പ​ര​സ്യ​ചി​ത്ര​ത്തി​ൽ വ​രെ ഫു​ത അ​ഭി​ന​യി​ച്ചു.

"അ​വ​ൻ ഇ​ത്ര​യ​ധി​കം ജ​ന​പ്രീ​തി നേ​ടി​യ​തി​ൽ എ​നി​ക്ക് വ​ലി​യ അ​ത്ഭു​ത​മു​ണ്ട്. ഞാ​ൻ അ​വ​നെ പ​രി​ച​രി​ച്ചി​രു​ന്ന കാ​ല​ത്തൊ​ന്നും അ​വ​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ​ക്ക് യാ​തൊ​രു ആ​ശ​ങ്ക​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രു​ടെ​യും അ​ള​വ​റ്റ സ്നേ​ഹം അ​വ​ന് എ​പ്പോ​ഴും ല​ഭി​ച്ചി​രു​ന്നു," 2007 മു​ത​ൽ 2019 വ​രെ ഫു​ത​യെ പ​രി​ച​രി​ച്ച മു​ൻ മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ര​ൻ മ​സാ​ഹി​ര ഹ​മാ​ദ ഓ​ർ​ത്തെ​ടു​ക്കു​ന്നു.

പ്രാ​യ​ത്തി​ന്‍റേ​താ​യ ചെ​റി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ അ​ല​ട്ടാ​റു​ണ്ടെ​ങ്കി​ലും ഫു​ത ഇ​പ്പോ​ഴും ഉ​ഷാ​റാ​ണ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ൽ മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം സ​ന്ദ​ർ​ശ​ക​ർ​ക്ക് ഫു​ത​യെ നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. ത​ണു​പ്പും മ​ഴ​യു​മു​ള്ള​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ​ത്ത​ന്നെ ചു​രു​ണ്ടു​കൂ​ടി ഇ​രി​ക്കാ​നാ​ണ് ഈ '​മു​ത്ത​ശ്ശ​ൻ പാ​ണ്ട​യ്ക്ക്' ഇ​ഷ്ടം.

എ​ങ്കി​ലും, ഗി​ന്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് മു​ന്നി​ൽ പോ​സ് ചെ​യ്യു​ന്ന ഫു​ത​യു​ടെ ക്യൂ​ട്ട് ചി​ത്രം മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ എ​ക്‌​സി​ലൂ​ടെ പ​ങ്കു​വെ​ച്ചു. "അ​വ​ന് ഇ​പ്പോ​ൾ ന​ല്ല വി​ശ​പ്പു​ണ്ട്, ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്നു" എ​ന്ന മൃ​ഗ​ശാ​ല​യു​ടെ കു​റി​പ്പ് ആ​രാ​ധ​ക​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി.

21 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്‍റെ നി​ൽ​പ്പു​കൊ​ണ്ട് ജ​പ്പാ​നെ വി​സ്മ​യി​പ്പി​ച്ച ഫു​ത, ഇ​ന്ന് പ്രാ​യ​ത്തെ തോ​ൽ​പ്പി​ച്ച പോ​രാ​ട്ട​വീ​ര്യ​ത്തി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ​യാ​കെ സ്നേ​ഹം പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്.

Latest News

Corehub Up