ഗപ്പി സിനിമയുടെ പത്താം വാർഷികത്തിൽ പുതിയ ചിത്രത്തിന്റെ സൂചനകൾ നൽകി നടൻ ടൊവിനോ തോമസും സംവിധായകൻ ജോൺ പോളും നടൻ ചേതനും.
ചേതനും ടൊവിനോ തോമസും ജോൺ പോളും ഒന്നിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘ഒരു ദശാബ്ദത്തിന് ഇപ്പുറം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, ഒരു എപിക് ഒരുങ്ങുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ടൊവീനോ ചിത്രങ്ങൾ പങ്കുവച്ചത്.
‘ഗപ്പി’ എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ, അന്നത്തെ അവിസ്മരണീയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.