Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gurbaz

ഗു​ർ​ബാ​സ് പൂ​രം; ഇ​ന്ത്യ​ക്കെ​തി​രെ അ​ഫ്ഗാ​ന് മി​ക​ച്ച സ്‌​കോ​ര്‍

ധ​രം​ശാ​ല: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് 195 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. മ​ഴ​മൂ​ലം 25 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സി​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യാ​ണ് (51 പ​ന്തി​ല്‍ 102) അവരെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. എ​ട്ട് വീ​തം സി​ക്‌​സും ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു ഗു​ര്‍​ബാ​സി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. അ​ഫ്ഗാ​ന് വേ​ണ്ടി ഒ​മ്പ​താം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ് ഗു​ര്‍​ബാ​സ് നേ​ടി​യ​ത്.

ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി (27), അ​സ്മ​തു​ള്ള ഒ​മ​ര്‍​സാ​യ് (26) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു​താ​ര​ങ്ങ​ള്‍. അ​ര​ങ്ങേ​റ്റ​ക്കാ​രാ​യ ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍, ഹ​ര്‍​ഷ് ദു​ബെ എ​ന്നി​വ​ര്‍ മൂ​ന്നും നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ടോ​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ ശു​ഭ്‌​മാ​ൻ ഗി​ൽ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഗു​ർ​നൂ​ർ ബ്രാ​റി​ന് പി​ന്നാ​ലെ ഹ​ർ​ഷ് ദു​ബെ​യും ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പ​രി​ക്കേ​റ്റ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പ​ക​രം ഇ​ഷാ​ൻ കി​ഷ​ൻ പ്ലെ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം​നേ​ടി.

Latest News

Corehub Up